'ജി സുകുമാരൻ നായർ നട്ടെല്ല് നിവർത്തി നിൽക്കണം; സമുദായത്തെ വഴിയാധാരമാക്കരുത്'; മേജർ രവി

Last Updated:

സുരേഷ് ഗോപിയെ എൻഎസ്എസ് ആസ്ഥാനത്ത് കയറ്റാതെ ഇരുന്ന സുകുമാരൻ നായർ പിണറായി വിജയനെ കാത്ത് ഒരു മണിക്കൂർ ഇരുന്നെന്ന് മേജർ രവി

ജി. സുകുമാരൻ നായർ, മേജർ രവി
ജി. സുകുമാരൻ നായർ, മേജർ രവി
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി. ജി സുകുമാരൻ നായർ നട്ടെല്ല് നിവർത്തി നിൽക്കണമെന്നും സമുദായത്തെ വഴിയാധാരമാക്കരുതെന്നും മേജർ രവി പറ‍ഞ്ഞു. വൈക്കത്ത് വിദ്യാധിരാജ വിചാരവേദി എന്ന സംഘടനയുടെ പരിപാടിയിൽ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
തെറ്റുകളെ നട്ടെല്ലുള്ളവർ ചോദ്യം ചെയ്യുമെന്നും മന്നം പറഞ്ഞ വാക്കുകൾ എൻഎസ്എസ് നേതൃത്വം തമസ്കരിക്കുന്നെന്നും മേജർ രവി പറഞ്ഞു. സുരേഷ് ഗോപിയെ എൻഎസ്എസ് ആസ്ഥാനത്ത് കയറ്റാതെ ഇരുന്ന സുകുമാരൻ നായർ പിണറായി വിജയനെ കാത്ത് ഒരു മണിക്കൂർ ഇരുന്നെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കലഞ്ഞൂർ മധുവിനെ പുറത്താക്കിയിരുന്നു.  എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് കലഞ്ഞൂർ മധുവിന് സ്ഥാനം നഷ്ടമായത്.
advertisement
മന്ത്രി കെ എൻ ബാലഗോപാലിന്റെ മൂത്ത സഹോദരനായ മധു 26 വർഷമായി ഡയറക്ടർ ബോർഡ് അംഗമാണ്. മന്നം വിഭാവനം ചെയ്ത നിലപാടുകളിൽ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്നും എൻഎസ്എസിൽ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലയില്ലെന്നും കലഞ്ഞൂർ മധു പറഞ്ഞു. കുറച്ചു നാൾ മുമ്പ് എൻഎസ്എസ് രജിസ്ട്രാർ ആയിരുന്ന ടി എൻ സുരേഷിനോടും രാജി ചോദിച്ചു വാങ്ങിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജി സുകുമാരൻ നായർ നട്ടെല്ല് നിവർത്തി നിൽക്കണം; സമുദായത്തെ വഴിയാധാരമാക്കരുത്'; മേജർ രവി
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement