ആഫ്രിക്കൻ താരങ്ങൾക്ക് മലപ്പുറത്ത് പെരുനാൾ ആഘോഷം
- Published by:naveen nath
- local18
- Reported by:Shaima N T
Last Updated:
അഖിലേന്ത്യാ സെവൻസിൻ്റെ സീസൺ ആയതിനാൽ പല വിദേശ ഫുട്ബോൾ താരങ്ങളും മലപ്പുറത്തണ് ഇത്തവണ പെരുന്നാൾ ആഘോഷിച്ചത് 5 വിദേശ താരങ്ങൾ ഇത്തവണ പെരുന്നാൾ ആഘോഷിച്ചത് ടീം മാനേജർക്കൊപ്പമായിരുന്നു.
ഇസ്ലാം മത വിശ്വാസികളായ നാബിയും മാലിക്കും ടുറെയും പെരുന്നാൾ നമസ്കാരത്തിനായി പുലർച്ചെ കരുവാങ്കല്ലിലെ മസ്‌ജിദിൽ പോയി. തിരിച്ചു കരുവാങ്കല്ലിലെ ക്വാർട്ടേഴ്സിലെത്തി ചോച്ചുവിനും ഹിമയ്ക്കുമൊപ്പം ഉച്ചയോടെ സഈദിൻറെ കൂട്ടാലുങ്ങലിലെ വീട്ടിൽ എത്തുകയായിരുന്നു. മാലിക്കും ചോച്ചുവും സെവൻസ് കളിക്കാൻ എത്തുന്ന ആദ്യ സീസൺ ആണിത്. മറ്റുള്ളവർ 3 വർഷത്തിലേറെയായി സെവൻസ് സീസണിൽ മലപ്പുറത്തെത്തുന്നുണ്ട്.
ചിക്കൻ ബിരിയാണി, ബീഫ് വരട്ടിയത്, ചിക്കൻ ചില്ലി, മത്സ്യ വിഭവങ്ങൾ തുടങ്ങിയവയാണ് താരങ്ങൾക്കായി ഒരുക്കിയിരുന്നത്. ടൂറെ ഫിഫ മഞ്ചേരിക്കു വേണ്ടിയും ഒട്ടേറെത്തവണ കളത്തിലിറങ്ങിയിട്ടുണ്ട്. അടുത്ത മാസങ്ങളിലായി ഏതാനും അഖിലേന്ത്യാ സെവൻസ് മത്സരങ്ങൾ കൂടി ഇവർക്കു കളിക്കാനുണ്ട്. അതു കഴിഞ്ഞാൽ താരങ്ങൾ നാട്ടിലേക്കു മടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
April 16, 2024 8:20 PM IST