മലപ്പുറത്ത് ചതിച്ചത് പവർ ബാങ്കല്ല; വീട് കത്തിനശിച്ച സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് ഓട്ടോ ഡ്രൈവറായ സിദ്ധീഖിന്‍റെ വീട് പൂർണമായും കത്തിനശിച്ചത്. പവർ ബാങ്ക് ചാര്‍ജ് ചെയ്യാനിട്ട് കുടുംബം പുറത്ത് പോയതാണ് അപകട കാരണമായത് എന്നായിരുന്നു പ്രാഥമിക നിഗമനം
മലപ്പുറം: തിരൂരില്‍ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചെന്ന് കരുതിയ സംഭവത്തിൽ ട്വിസ്റ്റ്. പൊലീസ് അന്വേഷണത്തിൽ വീട്ടുടമ അനധികൃതമായി സൂക്ഷിച്ച പടക്ക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് തെളിഞ്ഞു. ഇതോടെ വീട്ടുടമ തിരൂർ തെക്കൻകുറ്റൂർ മുക്കിലപ്പീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധീഖിനെ (34) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഇതും വായിക്കുക: തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ വീണ്ടും അപകടം; വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു; മൂന്നുപേർക്ക് പരിക്ക്
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് ഓട്ടോ ഡ്രൈവറായ സിദ്ധീഖിന്‍റെ വീട് പൂർണമായും കത്തിനശിച്ചത്. പവർ ബാങ്ക് ചാര്‍ജ് ചെയ്യാനിട്ട് കുടുംബം പുറത്ത് പോയതാണ് അപകട കാരണമായത് എന്നായിരുന്നു പ്രാഥമിക നിഗമനം. വലിയ ശബ്ദത്തോടെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പരിസരവാസികളും നാട്ടുകാരും ചേർന്ന് കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്.
advertisement
തിരൂർ ഫയര്‍ സ്റ്റേഷനിൽ നിന്ന് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും തീ നിയന്ത്രണ വിധേയമായിരുന്നു. വീട്ടുപകരണങ്ങളും കുട്ടികളുടെ പുസ്തകങ്ങൾ അലമാരയിൽ സൂക്ഷിച്ച രേഖകളും വസ്ത്രങ്ങളും പൂർണമായും കത്തിനശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
August 12, 2025 7:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് ചതിച്ചത് പവർ ബാങ്കല്ല; വീട് കത്തിനശിച്ച സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ