മലപ്പുറത്ത് കാറിൻ്റെ സൈലൻസറിൽ നിന്ന് തീ ! 22,500 രൂപ പിഴ
- Published by:Nandu Krishnan
- news18-malayalam
Last Updated:
യൂട്യൂബിൽ കണ്ട ഉപകരണം യുവാവ് വിദേശത്തുനിന്ന് വരുത്തിയാണ് സൈലൻസറിൽ ഘടിപ്പിച്ചത്
മലപ്പുറം നിലമ്പൂരിൽ സെലൻസറിൽ നിന്ന് തീ തുപ്പി പാഞ്ഞ കാർ പൊലീസ് പിടികൂടി. വണ്ടൂർ പുളിക്കൽ സ്വദേശിയായ യുവാവിന്റെ കാറാണ് പിടികൂടിയത്.23ന് രാത്രി നിലമ്പൂർ ചന്തക്കുന്ന് മൾട്ടിപ്ലക്സ് തിയറ്ററിന്റെ പാർക്കിംഗിൽ മറ്റ് വാഹനങ്ങ നിറുത്തിയിട്ടതിന്റെ ഇടയിൽ വച്ച് കാറിലെ സൈലൻസറിൽ നിന്ന് തീ തുപ്പുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നിർദേശപ്രകാരം പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. തുടർന്ന് എഎംവിഐ എ.അജിത് കുമാർ വാഹനം പരിശോധിച്ച് 22,500 രൂപ പിഴയിടുകയായിരുന്നു.
യൂട്യൂബിൽ കണ്ട തീ തുപ്പുന്ന ഉപകരണം യുവാവ് വിദേശത്തുനിന്ന് വരുത്തി പാലക്കാട്ടെ ഒരു വർക് ഷോപ്പിലാണ് സൈലൻസറിൽ ഘടിപ്പിച്ചടത്. ഇതു കൂടാതെ ടയറിലും ലൈറ്റിംഗ് സംവിധാനത്തിലുമെല്ലാം മാറ്റം വരുത്തിയതിനും എംവിഡി പിഴ ചുമത്തി. യുവാവ് പിഴയടച്ചു. അഞ്ച് ദിവസത്തിനകം കാർ പൂർവ സ്ഥിതിയിലാക്കി സബ് ആർടിഒ ഓഫീസിൽ ഹാജരാക്കാനും നിർദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
May 26, 2025 7:56 AM IST