മലപ്പുറത്ത് പത്ത് വര്‍ഷം മുമ്പ് മരിച്ചയാൾക്ക് സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടക്കാന്‍ നോട്ടീസ്

Last Updated:

ഭാര്യ മരിച്ചിട്ട് 10 വർഷമായെന്നും സ്വന്തമായി വാഹനമില്ലെന്നും മൂസാഹാജി പറഞ്ഞു

പത്ത് വര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടക്കാന്‍ നോട്ടീസ് വന്നതായി പരാതി. മലപ്പുറം പാണ്ടികശാല സ്വദേശി പള്ളിയാലില്‍ മൂസാഹാജിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഇല്ലാത്ത വണ്ടിക്ക് മരിച്ചയാളുടെ പേരിലെത്തിയ പിഴ നോട്ടീസിൽ ഭാര്യ ഹാജറയുടെ മരണ സർട്ടിഫിക്കറ്റ് അടക്കമാണ് വയോധികന്റെ പരാതി.
കഴിഞ്ഞ ദിവസമാണ് കോട്ടക്കല്‍ പറമ്പിലങ്ങാടിയിലുള്ള ആര്‍ടിഒ ഓഫീസില്‍ നിന്ന് തപാല്‍ വഴി പിഴ അടക്കാനുള്ള നോട്ടീസ് വന്നത്. കഴിഞ്ഞ മാസം 29ാം തിയതി കോഴിക്കോട് നടക്കാവില്‍ വെച്ച് KL10 AL1858 എന്ന വാഹനത്തില്‍ മൂസാഹാജിയുടെ ഭാര്യ സീറ്റ് ബെല്‍റ്റ് ഇല്ലാതെ സഞ്ചരിച്ചു എന്നാണ് നോട്ടീസിൽ ഉള്ളത്. അഞ്ഞൂറ് രൂപ പിഴ അടയ്ക്കാനാണ് നോട്ടീസ് ലഭിച്ചത്. എന്നാൽ ക്യാമറയില്‍ പതിഞ്ഞ ഫോട്ടോ അവ്യക്തമാണ്. ഭാര്യ മരിച്ചിട്ട് 10 വർഷമായെന്നും സ്വന്തമായി വാഹനമില്ലെന്നും മൂസാഹാജി പറഞ്ഞു.
advertisement
പിഴ വന്നതിനേക്കാൾ മരിച്ചുപോയ ഭാര്യയുടെ പേര് അനാവശ്യമായി കേസിലേക്ക് വലിച്ചിഴക്കേണ്ടി വന്നതിലാണ് മൂസാഹാജിക്ക് വിഷമം. ഇന്റർനെറ്റിലും മറ്റും വാഹനത്തിന്റെ നമ്പർ അടിച്ച് നോക്കുമ്പോൾ മറ്റ് വിവരമൊന്നും ലഭിക്കുന്നുമില്ലെന്ന് മൂസാഹാജി പരാതിപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് വളാഞ്ചേരി പൊലീസിനും മലപ്പുറം ആര്‍ടിഒക്കും മൂസാഹാജി പരാതി നൽകിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് പത്ത് വര്‍ഷം മുമ്പ് മരിച്ചയാൾക്ക് സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടക്കാന്‍ നോട്ടീസ്
Next Article
advertisement
സംസ്ഥാന സ്കൂൾ കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സ്വർണക്കപ്പടിച്ച് കണ്ണൂർ; രണ്ടാം സ്ഥാനം തൃശ്ശൂരിന്
സംസ്ഥാന സ്കൂൾ കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സ്വർണക്കപ്പടിച്ച് കണ്ണൂർ; രണ്ടാം സ്ഥാനം തൃശ്ശൂരിന്
  • 1023 പോയിന്റ് നേടി കണ്ണൂർ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി

  • 1018 പോയിന്റോടെ തൃശൂർ രണ്ടാം സ്ഥാനവും 1016 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനവും

  • ആലത്തൂർ ബി.എസ്.എസ് ഗുരുകുലം സ്കൂൾ സ്കൂൾ വിഭാഗത്തിൽ ഒന്നാമതെത്തി, ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥി

View All
advertisement