മലപ്പുറം/ശ്രീനഗർ: സൈനിക വാഹനം നദിയിലേക്ക് വീണ് മരിച്ചവരിൽ മലയാളിയും. മലപ്പുറം പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകൻ മുഹമ്മദ് ഷൈജിൽ ആണ് മരിച്ചത്. ലഡാക്കിൽ ഷ്യാക് നദിയിലേക്കു സൈനിക വാഹനം മറിഞ്ഞ് ഏഴ് സൈനികരാണ് മരിച്ചത്.
ഇന്ത്യ - ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലേക്കു പോകും വഴി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതിനാണ് സംഭവം.
26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്ക് വീണാണ് അപകടം. മരിച്ച സൈനികന്റെ ഭാര്യ: റഹ്മത്ത്: മക്കൾ - ഫാത്തിമ സൻഹ, തൻസിൽ, ഫാത്തിമ മഹസ.
ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് മരണം; 19 പേർക്ക് പരിക്ക്
സൈനികർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് ഏഴു പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. ഷിയോക് നദിക്ക് സമീപം ഒരു മലയിടുക്കിലേക്ക് ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്. പര്‍താപൂരിലെ ട്രാന്‍സിറ്റ് ക്യാമ്ബില്‍ നിന്ന് സബ് സെക്ടര്‍ ഹനീഫിലെ ഒരു ഫോര്‍വേഡ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. 26 സൈനികര്‍ ബസിലുണ്ടായിരുന്നു. തോയിസിൽ നിന്ന് 25 കിലോമീറ്റർ അകലെ, വാഹനം റോഡിൽ നിന്ന് തെന്നി ഷിയോക് നദീ തീരത്തെ മലയിടുക്കിലേക്ക് വീഴുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം. 50 അടിയിലേറെ താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം വീണത്. പരിക്കേറ്റ സൈനികരെ പാര്‍താപൂരിലെ ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വെസ്റ്റേണ്‍ കമാന്‍ഡിലേക്ക് മാറ്റുന്നതിന് ഐഎഎഫില്‍ നിന്ന് വ്യോമസഹായം തേടിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തില്‍ കാല്‍ മുറിച്ചുമാറ്റി; ഒറ്റക്കാലുമായി സ്കൂളിലേക്ക്; ആഗ്രഹം ടീച്ചറാകാൻ; വൈറൽ വീഡിയോ
ഒരുകാല്‍ മാത്രമുള്ള ഒരു പത്തുവയസുകാരിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. സീമ എന്നാണ് ഈ കൊച്ചുമിടുക്കിയുടെ പേര്. ഒറ്റക്കാലിൽ സ്കൂളിലേക്കു പോകുന്ന സീമയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബീഹാറിലെ ജമുയി ജില്ലയിലാണ് സീമയുടെ താമസം. ഒറ്റക്കാലിൽ സീമ സ്‌കൂളിലേക്ക് പോകുന്നതിന്റെ വീഡിയോ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
രണ്ടു വർഷം മുൻപുണ്ടായ ഒരു റോഡപകടത്തെ തുടർന്നാണ് സീമയുടെ ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്നത്. എന്നാൽ പ്രതിബന്ധങ്ങളൊന്നും വിദ്യാഭ്യാസം നേടുന്നതിന് സീമക്ക് തടസമല്ല. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക് ഒറ്റക്കാലിലാണ് സീമ പോകുന്നത്. ഇപ്പോൾ സീമ തന്റെ ഗ്രാമത്തിലെ ഒരു സെലിബ്രിറ്റിയായി മാറിയിരിക്കുകാണ്. വിദ്യാഭ്യാസം നേടി ഒരു അധ്യാപിക ആകണമെന്നാണ് സീമയുടെ ആഗ്രഹം.
Also Read-നായയ്ക്ക് നടക്കാന്‍ ഡല്‍ഹിയില്‍ സ്റ്റേഡിയം ഒഴിപ്പിച്ചു; IAS ഓഫീസറെ ലഡാക്കിലേക്ക് സ്ഥലം മാറ്റി
മാതാപിതാക്കളുടെ അഭിമാനമായി മാറിയിരിക്കുകയാണ് സീമ. സീമയുടെ പിതാവ് കിരൺ മാഞ്ചി ഒരു കുടിയേറ്റ തൊഴിലാളിയാണ്. എല്ലാ മാസവും അയക്കുന്ന ചെറിയ തുക കൊണ്ടാണ് അദ്ദേഹം കുടുംബം പോറ്റുന്നത്. ആറ് മക്കളിൽ രണ്ടാമത്തെയാളാണ് സീമ. സീമയുടെ പരിശ്രമങ്ങളെയും മികവിനെയും എപ്പോഴും അഭിനന്ദിക്കുന്ന അധ്യാപകർ പുസ്തകങ്ങളും പഠന സാമഗ്രികളും നൽകി അവളെ സഹായിക്കാറുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.