മലപ്പുറം വളാഞ്ചേരിയില്‍ പുതിയ ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ്
Last Updated:
കോഴിക്കോട് റോഡില്‍ ആരംഭിക്കുന്ന ബസ് സ്റ്റാൻഡിനോടനുബന്ധിച്ചുള്ള ബസ് ടെര്‍മിനല്‍ കോംപ്ലക്‌സിൻ്റെ പ്രവര്‍ത്തികള്‍ക്കാണ് തുടക്കമായത്.
മലപ്പുറം വളാഞ്ചേരിയില്‍ പുതിയ ബസ് സ്റ്റാൻഡ് ഒരുങ്ങുകയാണ്. ഇതിനോടനുബന്ധിച്ചുള്ള ബസ് ടെര്‍മിനല്‍ കോംപ്ലക്‌സിൻ്റെ പ്രവര്‍ത്തി ഉദ്ഘാടനം കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ നിര്‍വഹിച്ചു. നിലവിലെ സാഹചര്യത്തില്‍ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നതിനും, യാത്രക്കാര്‍ക്ക് യാത്രസൗകര്യം ഒരുക്കുന്നതിനും വേണ്ടി എല്ലാ സൗകര്യങ്ങളോട് കൂടിയും യാത്രക്കാര്‍ എത്തിചേരാന്‍ സാധിക്കുന്ന സ്ഥലത്താണ് പുതിയ ബസ്സ് സ്റ്റാൻഡ് വരുന്നത്.

കോഴിക്കോട് റോഡില്‍ ആരംഭിക്കുന്ന ബസ് സ്റ്റാൻഡിനോടനുബന്ധിച്ചുള്ള ബസ് ടെര്‍മിനല്‍ കോംപ്ലക്‌സിൻ്റെ പ്രവര്‍ത്തികള്‍ക്കാണ് തുടക്കമായത്. മുന്‍ ഭരണസമിതി ബസ്സ് സ്റ്റാൻഡിനായി അംഗീകരിച്ച് കരാര്‍ വെച്ച പദ്ധതി അനന്തമായി നീളുന്നതിനാലും നിലവില്‍ കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ പദ്ധതി നടപ്പിലാക്കാന്‍ കാലതാമസം നേരിടുന്ന സാഹചര്യത്തിലുമാണ് ബസ് സ്റ്റാൻഡ് പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്. വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ റംല മുഹമ്മദ്, നടക്കാവില്‍ ഹോസ്പിറ്റല്‍ സി എം ഒ ഡോ. എന്‍ മുഹമ്മദലി എന്നിവരുടെ അധ്യക്ഷതയിലായിരുന്നു കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
January 16, 2025 4:46 PM IST