യാത്രക്കാർക്ക് നോമ്പ് തുറക്കാൻ സൗകര്യമൊരുക്കുന്ന മലപ്പുറത്തെ കൂട്ടായ്മകൾ

Last Updated:
+
 വഴിയാത്രക്കാർക്ക്

 വഴിയാത്രക്കാർക്ക് നോമ്പ് തുറക്കാൻ സൗകര്യമൊരുക്കി  മലപ്പുറത്തെ കൂട്ടായ്മകൾ

പുണ്യ റംസാൻ മാസത്തിൽ നോമ്പുതുറക്കുന്നത് മിക്കവാറും സ്വന്തം ഭവനത്തിലൊ പള്ളികളിലോ ആയിരിക്കും എന്നാൽ,അതിന് സാധിക്കാത്ത നിരവധി ആളുകളുണ്ട്. അത്തരം മനുഷ്യർക്കും വഴിയാത്രക്കാർക്കും നോമ്പ് തുറക്കാൻ സൗകര്യമൊരുക്കുന്ന ഒട്ടേറെ കൂട്ടായ്മകളുണ്ട് മലപ്പുറം ജില്ലയിൽ.
ദീർഘ ദൂര യാത്ര ചെയ്യുന്നവർ,വാഹനം ഓടിക്കുന്ന ഡ്രൈവർമാർ, യാത്ര ചെയ്യുന്നവർ തുടങ്ങിയ ആയിര കണക്കിന് ആളുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഓട്ടോറിക്ഷാ തൊഴിലാളികൾ, ക്ലബ്ബുകൾ, സന്നദ്ധ സഘടനകൾ ചില രാഷ്ട്രീയ സംഘടനകൾ തുടങ്ങിയ സംഘങ്ങളാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കരിപ്പൂർ വിമാനത്താവള പരിസരങ്ങളിൽ പല ഭാഗങ്ങളിലായി ഇത്തരം സംഘടകൾ ഭക്ഷണ വിതരണം നടത്തി വരുന്നു.
വിമാന യാത്രക്കാർക്കും അവരെ സ്വീകരിക്കാൻ എത്തുന്ന ബന്ധുക്കൾക്കും യാത്രയാക്കാൻ എത്തുന്നവർക്കും വലിയ സഹായമാണ് ഇത്തരം സൗകര്യങ്ങൾ. ഈത്തപ്പഴവും കുടിവെള്ളവും പഴവർഗ്ഗങ്ങളും പൊരിക്കടികളും ജ്യൂസുകളും ഉൾപ്പെടെയുള്ള വിഭവങ്ങളടങ്ങുന്ന കിറ്റുകളാണ് പലയിടത്തും നൽക്കുന്നത്.ഇതിനുള്ള സാമ്പത്തികം അവർ സ്വന്തം വേദനത്തിൽ നിന്നുമാണ് കണ്ടെത്തുന്നത്. എല്ലാവർഷത്തെയും പോലെ ഇക്കൊല്ലവും നോമ്പുതുറക്കാൻ നിരവധി പേരെ സഹായിക്കാൻ കഴിയുന്നതിലുള്ള സന്തോഷം മാത്രമാണ് ഇവർക്കുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Malappuram/
യാത്രക്കാർക്ക് നോമ്പ് തുറക്കാൻ സൗകര്യമൊരുക്കുന്ന മലപ്പുറത്തെ കൂട്ടായ്മകൾ
Next Article
advertisement
Horoscope December 11 | മാനസിക ശക്തിയിലും ക്ഷമയിലും ശ്രദ്ധ കേന്ദ്രീകരിക്കണം ; പോസിറ്റീവ് ദിവസങ്ങൾ ആസ്വദിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
മാനസിക ശക്തിയിലും ക്ഷമയിലും ശ്രദ്ധ കേന്ദ്രീകരിക്കണം ; പോസിറ്റീവ് ദിവസങ്ങൾ ആസ്വദിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
  • ഇന്നത്തെ ദിവസം എല്ലാ രാശികളിലും വെല്ലുവിളി നിറഞ്ഞതായിരിക്കും

  • ആശയവിനിമയ പ്രശ്‌നങ്ങളും വൈകാരിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും

  • മിഥുനം, കന്നി രാശിക്കാർക്ക് പോസിറ്റീവ് ദിവസം

View All
advertisement