• HOME
 • »
 • NEWS
 • »
 • crime
 • »
 • പൊലീസ് ഉദ്യോഗസ്ഥനെ വധിക്കുമെന്ന ഭീഷണി കത്ത് മനുഷ്യ വിസർജ്യമടങ്ങിയ കവറിൽ

പൊലീസ് ഉദ്യോഗസ്ഥനെ വധിക്കുമെന്ന ഭീഷണി കത്ത് മനുഷ്യ വിസർജ്യമടങ്ങിയ കവറിൽ

സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുന്ന നടപടി എടുത്തില്ലെങ്കില്‍ വകവരുത്തുമെന്നാണ് അസഭ്യം നിറഞ്ഞ ഭീഷണിക്കത്തിൽ വ്യക്തമാക്കുന്നത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  പാലക്കാട്: സി.ഐയെ വധിക്കുമെന്ന ഭീഷണി കത്ത് മനുഷ്യ വിസർജ്യമടങ്ങിയ കവറിൽ ലഭിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഷോളയൂര്‍ സി ഐ വിനോദ് കൃഷ്ണനെ വധിക്കുമെന്നാണ് ഊമക്കത്ത് ലഭിച്ചത്. സംഭവത്തിൽ ഷോളയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെയാണ് കോഴിക്കോടു നിന്ന് ഊമക്കത്തും കവറും പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്.

  സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുന്ന നടപടി എടുത്തില്ലെങ്കില്‍ വകവരുത്തുമെന്നാണ് അസഭ്യം നിറഞ്ഞ ഭീഷണിക്കത്തിൽ വ്യക്തമാക്കുന്നത്. വലിയ പ്ലാസ്റ്റിക് കവറിൽ മനുഷ്യ വിസർജ്യത്തിനൊപ്പമാണ് കത്ത് ലഭിച്ചത്. നേരത്തെ. അടിപിടിക്കേസില്‍ വട്ടലക്കി ഊരിലെ ആദിവാസി ആക്‌ഷന്‍ കൗണ്‍സില്‍ ഭാരവാഹി വി എസ്. മുരുകന്‍, പിതാവ് ചെറിയന്‍ മൂപ്പന്‍ എന്നിവരെ ഷോളയൂർ സിഐയുടെ നേതൃത്വത്തിൽ പൊലീസ് ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായിരുന്നു. ഈ സംഭവത്തിൽ ഷോളയൂർ സി ഐ വിനോദ് കൃഷ്ണനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സി.ഐയ്ക്ക് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്.

  തോക്കും വെടിയുണ്ടയും പാസ്പോർട്ടുമുള്ള ബാഗ് KSRTC ബസിൽ ഉപേക്ഷിച്ച നിലയിൽ

  തോക്കും, വെടിയുണ്ടയും, പാസ്‌പോര്‍ട്ടും, ഉള്‍പ്പടുന്ന ബാഗ് കെ എസ്‌ ആര്‍ ടി സി ബസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ കെ എസ്‌ ആര്‍ ടി സി ഡിപ്പോയിലെ ആര്‍ടിസി 99 നമ്പര്‍ ബസിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഉപേക്ഷിച്ച ബാഗ് കണ്ടക്ടറുടെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്നെ കണ്ടക്ടർ ബാഗ് കിളിമാനൂര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. തിരുവനന്തപുരത്തു നിന്നും വെള്ളിയാഴ്ച രാത്രി 7.20ന് കിളിമാനൂരിലേയ്ക്ക് പുറപ്പെട്ട ബസ് 8.45ന് കാരേറ്റ് എത്തിയപ്പോഴാണ് പുറികിലെ സീറ്റിനടിയില്‍ നിന്നും ബാഗ് കണ്ടക്ടര്‍ക്ക് ലഭിച്ചത്.

  പണം തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീയുടെ പേരിലുള്ള പാസ്പോർട്ടാണ് ബാഗിൽനിന്ന് കണ്ടെത്തിയതെന്നാണ് സൂചന. ആര്യനാട് നിന്ന് കഴിഞ്ഞ ദിവസം 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയായ സ്ത്രീയെ പൊലീസ് അന്വേഷിച്ചു വരികയാണ്.

  പീഡന കേസിൽ പ്രതിക്കെതിരെ നടപടിയില്ല, അതിക്രമം ചോദ്യം ചെയ്തയാൾ അറസ്റ്റിൽ; പൊലീസിന്റെ വിചിത്ര നടപടി വിവാദത്തിൽ

  കൊല്ലത്ത് യുവതിക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ പൊലീസിന്റെ വിചിത്ര നടപടി വിവാദത്തിൽ. സഹപ്രവര്‍ത്തകയെ കയറിപ്പിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, യുവതിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടുമില്ല. യുവതി പരാതി നൽകാൻ ഒരു ദിവസം വൈകിയെന്നാണ് പൊലീസിന്‍റെ വിചിത്ര ന്യായീകരണം. സംഭവത്തില്‍ ശക്തികുളങ്ങര പൊലീസിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി.

  Also Read- തിരുവനന്തപുരത്ത് യുവതിയെ അയൽവാസി കല്ലെറിഞ്ഞു കൊന്നു

  കൊല്ലം രാമന്‍കുളങ്ങരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അനന്തുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച കേരള പ്രവാസി അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ഹരിധരന്‍ എന്നയാള്‍ ഓഫീസിന് സമീപത്ത് വച്ച് തന്നെ കയറിപ്പിടിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. ബഹളം കേട്ട് ഓടിയെത്തിയ അനന്തുവും ഹരിധരനും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. തൊട്ടടുത്ത ദിവസം തന്നെ യുവതി ഹരിധരനെതിരെ പൊലീസില്‍ പരാതിയും നല്‍കി. എന്നാല്‍ യുവതിയുടെ പരാതിയില്‍ ചെറുവിരല്‍ അനക്കാന്‍ ശക്തികുളങ്ങര പൊലീസ് തയ്യാറായിട്ടില്ല. പക്ഷേ യുവതിയ്ക്കെതിരെ ഉണ്ടായ അതിക്രമം ചോദ്യം ചെയ്ത അനന്തുവിനെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്ത് ഒരു ദിവസം റിമാന്‍ഡ് ചെയ്ത് ജയിലലടയ്ക്കുകയും ചെയ്തു.
  Published by:Anuraj GR
  First published: