Bichu Thirumala Passes Away| പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

Last Updated:

അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ 5000ലേറെ ഗാനങ്ങള്‍ ബിച്ചു തിരുമല മലയാള സിനിമക്കായി സമ്മാനിച്ചിട്ടുണ്ട്.

ബിച്ചു തിരുമല
ബിച്ചു തിരുമല
തിരുവനന്തപുരം: പ്രശസ്​ത ഗാനരചയിതാവ്​ (lyricist) ബിച്ചു തിരുമല (Bichu Thirumala) അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്ത്​ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. നാനൂറിലേറെ സിനിമകൾക്കായി ഗാനങ്ങൾ രചിച്ചു. അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ 5000ലേറെ ഗാനങ്ങള്‍ ബിച്ചു തിരുമല മലയാള സിനിമക്കായി സമ്മാനിച്ചിട്ടുണ്ട്.
സി ജെ ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1941 ഫെബ്രുവരി 13ന് ചേർത്തലയിലായിരുന്നു ജനനം. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി. ഗായിക സുശീലാ ദേവി, വിജയകുമാർ, ഡോ.ചന്ദ്ര, ശ്യാമ, ദർശൻരാമൻ എന്നിവരാണ് സഹോദരങ്ങൾ. ഗായികയായ സഹോദരിക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായി കവിതകള‍െഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ ‘ബല്ലാത്ത ദുനിയാവ്’ എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം സിനിമാ സംവിധാന മോഹവുമായി ചെന്നൈയിലേത്തി.
advertisement
1972ൽ പുറത്തിറങ്ങിയ 'ഭജ ഗോവിന്ദം' എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്.  സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ‘ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ നീ പല്ലവി പാടിയ നേരം...’ എന്നു തുടങ്ങുന്ന ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.  'അക്കാൽദാമ'യാണ്​ ആദ്യം പുറത്തുവന്ന ചിത്രം. ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലുമായി നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു. എ.ആർ. റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങൾ എഴുതിയതും അദ്ദേഹമാണ്.
advertisement
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു. 1981 ലും (തൃഷ്ണ,– ‘ശ്രുതിയിൽനിന്നുയരും...’, തേനും വയമ്പും– ‘ഒറ്റക്കമ്പി നാദം മാത്രം മൂളും...’ ), 1991 ലും (കടിഞ്ഞൂൽ കല്യാണം- ‘പുലരി വിരിയും മുമ്പേ...’, ‘മനസിൽ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം...’). സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി–പി ഭാസ്കരൻ ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായി.
advertisement
ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകൻ സുമൻ ശങ്കർ ബിച്ചു (സംഗീത സംവിധായകൻ).
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Bichu Thirumala Passes Away| പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
Next Article
advertisement
പിഎം ശ്രീ പദ്ധതിയിൽ കേരളം ഭാഗമായത് സ്വാഗതാർഹം; വൈകിവന്ന വിവേകം : രാജീവ് ചന്ദ്രശേഖർ
പിഎം ശ്രീ പദ്ധതിയിൽ കേരളം ഭാഗമായത് സ്വാഗതാർഹം; വൈകിവന്ന വിവേകം : രാജീവ് ചന്ദ്രശേഖർ
  • പിഎം ശ്രീ പദ്ധതിയിൽ കേരളം ഔദ്യോഗികമായി പങ്കാളിയായത് വിദ്യാർത്ഥികൾക്ക് ആധുനിക വിദ്യാഭ്യാസം നൽകും.

  • കേരളം പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയായത് സംസ്ഥാനത്തെ വിദ്യാഭ്യാസ വ്യവസ്ഥയുടെ ആധുനികവൽക്കരണം ലക്ഷ്യമിടുന്നു.

  • വിദ്യാർത്ഥികളുടെ ഭാവി പന്താടാനില്ല, പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയായത് സംസ്ഥാന സർക്കാരിന്റെ വിവേകമാണ്.

View All
advertisement