തൃശൂര്‍: കവി മാധവന്‍ അയ്യപ്പത്ത് (Madhavan Ayyappath) അന്തരിച്ചു. 87 വയസായിരുന്നു. ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. തൃശൂർ കോട്ടപ്പുറത്ത് ഗ്രീൻ ഗാർഡൻസിൽ കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടു തവണ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലയില്‍ കുന്നംകുളം ചൊവ്വന്നൂരില്‍ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തില്‍ രാമുണ്ണി നായരുടെയും മകനായി 1934 ഏപ്രില്‍ 24 നാണ് മാധവന്‍ അയ്യപ്പത്തിന്റെ ജനനം. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഇക്കണോമിക്സില്‍ ബി എയും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എയും നേടി. 1992 വരെ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ചു.
ജീവചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍ (കവിതാസമാഹാരം), ശ്രീ നാരായണ ഗുരു (ഇംഗ്ലീഷ്), ധര്‍മ്മപദം (തര്‍ജ്ജമ), മണിയറയില്‍, മണിയറയിലേക്ക് തുടങ്ങിയവയാണ് പ്രധാനകൃതികള്‍. കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം, ആശാന്‍ പ്രൈസ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഭാര്യ: ടി സി രമാദേവി. മക്കള്‍: ഡോ. സഞ്ജയ് ടി മേനോന്‍, മഞ്ജിമ ബബ്ലു.
പാലക്കാട് ലോറിക്ക് പിന്നിൽ കാറിടിച്ചു ; രണ്ട് പേർ മരിച്ചു: ഒരാളുടെ നില ഗുരുതരം
പാലക്കാട്: മണപ്പുള്ളിക്കാവിൽ ലോറിക്ക് പിറകിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശികളായ പ്രശാന്ത്, തമിഴരസി എന്നിവരാണ് അപകടത്തിൽ മരിച്ചത്. തിരുച്ചിറപ്പള്ളിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന കാറാണ് ദേശീയപാതയിൽ വെച്ച് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം.
ആകെ ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേർ മരിച്ചു. ഒരാൾ കോയമ്പത്തൂരിലെ ഒരു ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
പ്ലമ്പിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
പ്ലമ്പിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം(Death). പള്ളിപ്പാട് വഴുതാനം വെളുത്തേടത്ത് വര്‍ഗീസ് കോശി (ലാജി-43) ആണ് വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപത്ത് ദേശീയപാതയോരത്തുള്ള സ്വകാര്യ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്നുവീണ് മരിച്ചത്.
പ്ലമ്പിങ് ജോലികള്‍ ചെയ്യുന്നതിനിടയില്‍ തെന്നി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ വര്‍ഗീസിനെ ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ഗവ.ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: മറിയാമ്മ വര്‍ഗീസ്. മക്കള്‍: കെസിയ (10), ക്രിസ്റ്റീന(6).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.