advertisement

സ്വർണ കൈച്ചെയിൻ ബലൂണിനൊപ്പം പറന്നു; 50 മീറ്റർ ഉയരമുള്ള മരത്തിൽ കയറി സാഹസികമായി വീണ്ടെടുത്തു

Last Updated:

ഞായറാഴ്ച രാത്രി 11:30-ഓടെയായിരുന്നു സംഭവം

News18
News18
എലത്തൂർ: മൊകവൂർ കാമ്പുറം ഭഗവതി ക്ഷേത്രോത്സവത്തിനിടെ ആകാശത്തേക്ക് പറന്നുപോയ സ്വർണ കൈച്ചെയിൻ സാഹസികമായി വീണ്ടെടുത്തു. പറമ്പിൽബസാറിലെ ഉത്രംവീട്ടിൽ വൈശാഖിന്റെ മകൻ രണ്ടരവയസ്സുകാരൻ ദ്വാദിന്റെ കൈച്ചെയിനാണ് വാതകം നിറച്ച ബലൂണിനൊപ്പം ആകാശത്തേക്ക് ഉയർന്നത്.
ഞായറാഴ്ച രാത്രി 11:30-ഓടെയായിരുന്നു സംഭവം. ഉത്സവപ്പറമ്പിൽ നിന്ന് വാങ്ങിയ ബലൂണിന്റെ നൂലറ്റം കുട്ടിയുടെ കൈയിലുണ്ടായിരുന്ന മുക്കാൽ പവനോളം വരുന്ന സ്വർണ്ണ കൈച്ചെയിനിലാണ് കെട്ടിയിരുന്നത്. കളിക്കിടെ പിടിവിട്ട ബലൂൺ കൊളുത്തറ്റ് കൈച്ചെയിനുമായി മുകളിലേക്ക് പറന്നു. ഭാഗ്യവശാൽ ബലൂൺ സമീപത്തെ ഉയരമുള്ള ഒരു മരത്തിന്റെ ചില്ലയിൽ കുരുങ്ങി.
ബലൂൺ ആകാശത്തേക്ക് മറയുമെന്ന് ഭയന്നിരിക്കെയാണ് വൈശാഖിന്റെ കുടുംബസുഹൃത്തായ വടക്കേപാമ്പിനി സന്തോഷ് രക്ഷകനായെത്തിയത്. 50 മീറ്ററിലധികം ഉയരമുള്ള മരത്തിന്റെ ചില്ലകളിലൂടെ സാഹസികമായി മുകളിലേക്ക് കയറിയ സന്തോഷ്, സ്വർണ്ണാഭരണവും ബലൂണും സുരക്ഷിതമായി താഴെയെത്തിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വർണ കൈച്ചെയിൻ ബലൂണിനൊപ്പം പറന്നു; 50 മീറ്റർ ഉയരമുള്ള മരത്തിൽ കയറി സാഹസികമായി വീണ്ടെടുത്തു
Next Article
advertisement
'കോലീബി'യെ തകർത്ത ഹെവിവെയ്റ്റ്; വടകരയെ ഞെട്ടിച്ച ഉണ്ണികൃഷ്ണൻ കോൺഗ്രസിലേക്ക് തിരികെ വന്നതെന്തുകൊണ്ട്?
'കോലീബി'യെ തകർത്ത ഹെവിവെയ്റ്റ്; വടകരയെ ഞെട്ടിച്ച ഉണ്ണികൃഷ്ണൻ കോൺഗ്രസിലേക്ക് തിരികെ വന്നതെന്തുകൊണ്ട്?
  • 1971ൽ വടകരയിൽ അപ്രതീക്ഷിതമായി കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി ഉണ്ണികൃഷ്ണൻ എത്തി

  • 1991ൽ വടകരയിൽ കോൺഗ്രസ്, മുസ്ലിം ലീഗ്, ബിജെപി സഖ്യത്തെ 17,000 വോട്ടുകൾക്ക് ഉണ്ണികൃഷ്ണൻ തോൽപ്പിച്ചു

  • 25 വർഷം തുടർച്ചയായി വടകരയിൽ നിന്ന് എംപി ആയ ഉണ്ണികൃഷ്ണൻ 1995ൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി

View All
advertisement