പാടത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ അഴിക്കുന്നതിനിടെയിൽ കുത്തേറ്റ് മധ്യവയസ്‌കൻ മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
പരിക്കേറ്റ ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃശൂർ: പോത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കൻ മരിച്ചു. ചാലക്കുടി കുറ്റിച്ചിറയിലാണ് വളർത്തു പോത്തിന്റെ കുത്തേറ്റ് ഷാജു (56) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. പാടത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ അഴിക്കുന്നതിനിടെയില്‍ ഷാജുവിനെ അക്രമിക്കുകയായുരുന്നു. അക്രമത്തിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരിക്കൊപ്പം ഓണത്തിനു സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെയിൽ സ്കൂട്ടറിൽ കാർ ഇടിച്ചു യുവതി മരിച്ചു
എറണാകുളം: ഓണത്തിനു സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെയിൽ സ്കൂട്ടറിൽ കാർ ഇടിച്ചു യുവതി മരിച്ചു. കക്കാട് മുട്ടുംപുറത്ത് മോഹനന്റെയും ഭാഗ്യലക്ഷ്മിയുടെയും മകൾ മായ (31) ആണു വാഹനാപകടത്തിൽ മരിച്ചത്. വടക്കാഞ്ചേരി പുന്നംപറമ്പിൽ തിങ്കൾ രാത്രി 9 മണിയോടെയാണ് അപകടം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
August 31, 2023 1:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാടത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ അഴിക്കുന്നതിനിടെയിൽ കുത്തേറ്റ് മധ്യവയസ്‌കൻ മരിച്ചു