HOME /NEWS /Kerala / മെഷീൻ വാൾ ഉപയോഗിച്ച് തടി മുറിക്കുന്നതിനിടെ കാല് മുറിഞ്ഞ് യുവാവ് മരിച്ചു

മെഷീൻ വാൾ ഉപയോഗിച്ച് തടി മുറിക്കുന്നതിനിടെ കാല് മുറിഞ്ഞ് യുവാവ് മരിച്ചു

വാൾ ഉപയോഗിച്ച് തടി മുറിക്കുന്നതിനിടയിൽ ഇടത്തേ കാലിൽ വാൾ കൊണ്ട് മുറിയുകയായിരുന്നു

വാൾ ഉപയോഗിച്ച് തടി മുറിക്കുന്നതിനിടയിൽ ഇടത്തേ കാലിൽ വാൾ കൊണ്ട് മുറിയുകയായിരുന്നു

വാൾ ഉപയോഗിച്ച് തടി മുറിക്കുന്നതിനിടയിൽ ഇടത്തേ കാലിൽ വാൾ കൊണ്ട് മുറിയുകയായിരുന്നു

  • Share this:

    ഇടുക്കി: മെഷീൻ വാൾ ഉപയോഗിച്ച് തടി മുറിക്കുന്നതിനിടെ കാല് മുറിഞ്ഞ് യുവാവ് മരിച്ചു. വള്ളക്കടവ് ജ്യോതി നഗർ സ്വദേശി പുതിയാപറമ്പിൽ തോമസ് ജോസഫ് ആണ് മുറിവേറ്റ് രക്തം വാർന്ന് മരിച്ചത്. വണ്ടൻമേട് മാലിയിലാണ് സംഭവം. ഏലം എസ്റ്റേറ്റിലെ സൂപ്പർ വൈസറായിരുന്ന തോമസ് ജോസഫിന് രണ്ടു അതിഥി തൊഴിലാളികളോടൊപ്പം മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

    മുറിച്ചിട്ട തടി കഷണങ്ങൾ തൊഴിലാളികൾ ചുമന്ന് കൊണ്ടു പോയ നേരത്ത് വാൾ ഉപയോഗിച്ച് ഇയാൾ തനിയെ തടി മുറിക്കുന്നതിനിടയിൽ ഇടത്തേ കാലിൽ വാൾ കൊണ്ട് മുറിയുകയായിരുന്നു. കാൽ പൂർണ്ണമായും അറ്റുപോകാറായ അവസ്ഥയിൽ മുറിവേറ്റതോടെ രക്തം വാർന്നു പോയാണ് തോമസിന് മരണം സംഭവിച്ചത്.

    Also Read-കൊല്ലത്ത് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

    തൊഴിലാളികൾ തിരികെ എത്തിയപ്പോൾ മുറിവേറ്റ് കിടക്കുന്ന തോമസിനെ കാണുകയും റോഡിലെത്തിച്ച് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കട്ടപ്പന സ്വകാര്യ ആശൂപത്രിയിൽ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Death, Idukki