കൊല്ലം: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. പത്തനാപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്തിന്(27) ആണ് പരിക്കേറ്റത്. കാൽമുട്ടിൽ പരിക്കേറ്റ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. കാൽമുട്ടിൽ വെടിയുണ്ട തുളച്ചു കയറിയ നിലയിൽ ഇയാളെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Firing, Kerala police, Kollam