മീൻ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകിട്ടായിരുന്നു മരണം
കോഴിക്കോട്: കൊടുവള്ളി വാവാട് ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. വാവാട് പട്ടരുമണ്ണില്‍ സദാനന്ദന്‍(69) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ വാവാട് അങ്ങാടിക്ക് സമീപത്തായിരുന്നു അപകടം.
കൊടുവള്ളിയില്‍ ചിത്ര പ്രസ് നടത്തുന്ന സദാനന്ദന്‍ മീൻ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് ഇടിച്ച് വീഴ്തുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകിട്ടായിരുന്നു മരണം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും.
സാമൂഹ്യപ്രവര്‍ത്തക സുരജ എസ് നായരെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വൈക്കം സ്വദേശിനിയായ യുവതിയെ യാത്രയ്ക്കിടെ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനി സുരജ എസ് നായരെയാണ് ആലപ്പി ധൻബാദ് എക്സ്പ്രസ്സിൽ ശുചിമുറിയിൽ ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഡീഷയിൽ സഹോദരിയുടെ വീട്ടിൽ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു സുരജ.
advertisement
തമിഴ്നാട്ടിലെ ജോളാർപേട്ട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സഹയാത്രികർ സുരജയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടത്. ഹൃദയാഘാതത്തെ തുടർന്നുള്ള മരണമെന്നാണ് പ്രാഥമിക അനുമാനം. വിവരമറിഞ്ഞ് ബന്ധുക്കൾ ജോളാർപെട്ടിലേക്ക് തിരിച്ചു. വൈക്കത്ത് സാമൂഹ്യ സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു സുരജ. പ്രവാസിയായ ജീവനാണ് ഭർത്താവ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
January 16, 2024 8:36 PM IST