Accident | ലിഫ്റ്റ് ചോദിച്ചു വാനില്‍ കയറിയ ആള്‍ മിനിറ്റുകള്‍ക്കകം അപകടത്തില്‍ മരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മൂത്ത മകളുടെ വീട്ടിൽ പോയി മടങ്ങുംവഴിയാണ് ശിവൻ നായർ ലിഫ്റ്റ് ചോദിച്ചു വാനില്‍ കയറിയത്
ആലപ്പുഴ: ആഞ്ഞിലിപ്ര പുതുശ്ശേരിയമ്പലത്തിന് സമാൃപം വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. കരുവാറ്റ വടക്ക് വടക്കേമഠം ശിവൻനായർ (65) ആണ് മരിച്ചത്. വാൻ ഡ്രൈവർ തെക്കേക്കര ചൂരല്ലൂർ വിജയഭവനം വിനീതിന് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം.
മാവേലിക്കരയിലെ ബേക്കറിയിൽ നിന്ന് ഭക്ഷണസാധനവുമായി ഹരിപ്പാട്ടേക്കുപോയ വാൻ എതിർദിശയിൽ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവൻനായർ അന്തരിച്ചു.
ചെട്ടികുളങ്ങരയിൽ താമസിക്കുന്ന മൂത്ത മകളുടെ വീട്ടിൽ പോയി മടങ്ങുംവഴിയാണ് ശിവൻ നായർ താട്ടരമ്പലത്ത് നിന്ന് ലിഫ്റ്റ് ചോദിച്ച് വാനിൽ കയറിയത്. അഞ്ചു മിനിറ്റിനുള്ളിൽ അപകടം സംഭവിച്ചു. ടാക്സി ഡ്രൈവറാണ് മരിച്ച ശിവന്‍ നായർ. ഭാര്യ: ശാന്ത, മക്കൾ: ചിഞ്ചു, നിത്യ.
advertisement
തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാർ തലകീഴായി മറിഞ്ഞു; കാറിലുളളവർ ഓടിരക്ഷപ്പെട്ടു
തിരുവനന്തപുരം: അമിത വേഗതയിലെത്തിയ കാർ തലകീഴായി മറിഞ്ഞു. കവടിയാർ ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ കാർ സമീപത്തെ പോസ്റ്റുകളിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. സിഗ്നൽ പോസ്റ്റ് ഇടിച്ചു മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്നു പേർ അപകട സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇവർ മദ്യപിച്ചിരുന്നതായി സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 17, 2022 11:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident | ലിഫ്റ്റ് ചോദിച്ചു വാനില്‍ കയറിയ ആള്‍ മിനിറ്റുകള്‍ക്കകം അപകടത്തില്‍ മരിച്ചു