ചെക്ക്ഡാം തുറന്നുവിടുന്നതിനിടെ പലകകൾക്കിടയിൽ കൈകുടുങ്ങി; പാലായിൽ 51കാരൻ മുങ്ങിമരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
വെള്ളത്തില്‍ മുങ്ങി പലകകള്‍ക്കിടയില്‍ കയര്‍ കുരുക്കാനുള്ള ശ്രമത്തിനിടെ കൈ കുടുങ്ങിയതിനെ തുടര്‍ന്നാണ് രാജു മുങ്ങിമരിച്ചത്
കോട്ടയം: പാലായില്‍ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ പലകകള്‍ക്ക് ഇടയില്‍ കൈ കുടുങ്ങി മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു (53) ആണ് മരിച്ചത്.
പയപ്പാര്‍ അമ്പലത്തിന് സമീപം കവറുമുണ്ടയില്‍ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. വെള്ളത്തില്‍ മുങ്ങി പലകകള്‍ക്കിടയില്‍ കയര്‍ കുരുക്കാനുള്ള ശ്രമത്തിനിടെ കൈ കുടുങ്ങിയതിനെ തുടര്‍ന്നാണ് രാജു മുങ്ങിമരിച്ചത്. ചെക്ക്ഡാമിന്റെ മറുകരയില്‍ മൂന്നു കുടുംബങ്ങളാണ് താമസിക്കുന്നത്. പ്രധാന ജംഗ്ഷനിലേക്കെത്താന്‍ ഇവര്‍ ചെക്ക്ഡാമിന് മുകളിലൂടെയാണ് സഞ്ചരിക്കുന്നത്.
ഇത്തവണ മഴ ശക്തി പ്രാപിക്കും മുന്‍പേ വെള്ളം തടഞ്ഞുനിര്‍ത്തുന്ന പലകകള്‍ മാറ്റണമെന്ന് കുടുംബങ്ങള്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു. എങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് പഞ്ചായത്തിന്റെ അനുമതിയോടെ ഇന്ന് ഇവര്‍ തന്നെ പലകകള്‍ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.
advertisement
മറുകരയിലെ താമസക്കാരും സുഹൃത്തുക്കളും ചേര്‍ന്നാണ് രാജുവിനൊപ്പം പലകകള്‍ മാറ്റിയത്. ചെക്ക്ഡാമിന് നാല് ഷട്ടറുകളാണുള്ളത്. മൂന്നു ഷട്ടറുകള്‍ മാറ്റിയശേഷം അവസാനത്തെ ഷട്ടറിന്റെ പലകകള്‍ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ഒരാള്‍ താഴ്ചയിലധികം വെള്ളമുള്ളപ്പോഴാണ് പലകകള്‍ മാറ്റാനുള്ള ശ്രമം നടത്തിയത്.
സംഭവത്തെ തുടര്‍ന്ന് പാലായില്‍നിന്ന് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് സംഘം എത്തുംമുന്‍പേ നാട്ടുകാര്‍ രാജുവിനെ വെള്ളത്തില്‍ നിന്നും പുറത്തെടുത്തിരുന്നു. മൃതദേഹം പാലാ ജനറല്‍ ആശുപ്രതിയിലേയ്ക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
May 24, 2024 5:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചെക്ക്ഡാം തുറന്നുവിടുന്നതിനിടെ പലകകൾക്കിടയിൽ കൈകുടുങ്ങി; പാലായിൽ 51കാരൻ മുങ്ങിമരിച്ചു