റോഡിലെ വെള്ളക്കെട്ടില്‍ 'കുളിയും തപസ്സും' നടത്തി പ്രതിഷേധിച്ച് യുവാവ്; വാഴ നടണമെന്ന് ഉപദേശിച്ച് എംഎല്‍എ

Last Updated:

കാറിൽ നിന്നിറങ്ങി എംഎൽഎ പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിക്കുകയും വാഴ നടണമെന്ന് ഉപദേശിക്കുകയും ചെയ്തു

മലപ്പുറം: സംസ്ഥാനത്തെ റോഡുകള്‍‌ക്കെതിരെ വ്യാപക പരാതിയും പ്രതിഷേധവും നടക്കുന്നതിനിടെ വേറിട്ട പ്രതിഷേധവുമായെത്തിയിരിക്കുകയാണ് യുവാവ്. മഞ്ചേരി-പാണ്ടിക്കാട് റോഡിൽ അറ്റക്കുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. റോഡിലെ വെള്ളക്കെട്ട് സ്വിമ്മിങ് പൂളാക്കിയായിരുന്നു പ്രതിഷേധം.
സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വെള്ളക്കെട്ടിൽ കുളിക്കുകയും ഒറ്റക്കാലിൽ തപസ്സു ചെയ്തുമായിരുന്നു പ്രതിഷേധം. ഈ സമയം അവിചാരിതമായി സ്ഥലം എംഎല്‍എ യു എ ലത്തീഫും സ്ഥലത്ത് എത്തി.ചെളിവെള്ളം നിറഞ്ഞ കുഴിക്കു മുന്നിൽ ഒരാൾ തപസ്സു ചെയ്തു. എംഎൽഎയുടെ വാഹനത്തിനു മുന്നിലായിരുന്നു പ്രതിഷേധം.
കാറിൽ നിന്നിറങ്ങി എംഎൽഎയും പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ചു. റോഡ‍ിന്‍റെ അവസ്ഥയെ കുറിച്ച് പരാതി പറയുമ്പോള്‍ വാഴ നടണമെന്ന ഉപദേശമാണ് മഞ്ചേരിയിലെ ലീഗ് എംഎല്‍എ നല്‍കിയത്.റോഡിലെ ശോച്യാവസ്ഥ സംബന്ധിച്ച് മന്ത്രിക്കും ജില്ലാ വികസന സമിതിക്കും പരാതി നൽകിയിരുന്നു എന്നാണ് എംഎൽഎ പറയുന്നത്.
advertisement
അതേസമയം, തിങ്കളാഴ്ച സംസ്ഥാനത്തെങ്ങും റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ് ജനറൽ പികെ ഫിറോസ് പറഞ്ഞു.ക ഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടിരുന്നു. മറ്റൊരിടത്ത് കുഴിയിൽ വീണ് സ്കൂട്ടർ രണ്ടായി പിളർന്ന സംഭവവും ഉണ്ടായി.
ജൽ ജീവൻ മിഷൻ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയിൽ വീണ വാഹനത്തിന്റെ ഫോർക്ക് തകർന്ന് മുൻചക്രം വേറിട്ട നിലയിലായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റോഡിലെ വെള്ളക്കെട്ടില്‍ 'കുളിയും തപസ്സും' നടത്തി പ്രതിഷേധിച്ച് യുവാവ്; വാഴ നടണമെന്ന് ഉപദേശിച്ച് എംഎല്‍എ
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement