ചോറ്റാനിക്കരയിൽ വന്ദേഭാരത് ട്രെയിന് കല്ലെറിഞ്ഞയാൾ അറസ്റ്റിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
ചോറ്റാനിക്കര റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് മേയ് 25 നാണ് രഞ്ജിത്ത് ട്രെയിനിന് കല്ലെറിഞ്ഞത്
എറണാകുളം: വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ കുരീക്കാട് പാറയിൽ വീട്ടിൽ രഞ്ജിത്തിനെ റെയിൽവേ സംരക്ഷണ സേന, സ്പെഷ്യൽ ടീം അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് മേയ് 25 നാണ് രഞ്ജിത്ത് ട്രെയിനിന് കല്ലെറിഞ്ഞത്. രഞ്ജിത്തും കൂട്ടുകാരും മദ്യപിക്കുമ്പോൾ ഉണ്ടായ വഴക്കിനിടെ ഒരു കൂട്ടുകാരൻ ഓടിയപ്പോൾ അയാളെ എറിഞ്ഞ കല്ല് വന്ദേഭാരത് ട്രെയിനിന്റെ ചില്ലിൽ പതിക്കുകയായിരുന്നു. കല്ലേറിൽ ട്രെയിനിന്റെ ചില്ലിന് കേടുപാട് പറ്റിയിരുന്നു. ട്രെയിനിലെ യാത്രക്കാരാണ് സംഭവം ടിടിആറിനെ അറിയിച്ചത്. വന്ദേ ഭാരത് സി ആറ് കോച്ചിന്റെ ചില്ലാണ് തകർന്നത്. സംഭവത്തിൽ അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ ആൾ ജാമ്യത്തിൽ വിട്ടയച്ചു.
ഇത് മൂന്നാം തവണയാണ് കേരളത്തില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടാകുന്നത്. നേരത്തെ തിരൂരും പാപ്പിനിശേരിയിലും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിരുന്നു. മലപ്പുറം തിരൂരിനടുത്ത് വന്ദേ ഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കളിക്കുന്നതിനിടെ സംഭവിച്ച പിഴവെന്നാണ് റിസ്വാൻ പോലീസിന് നല്‍കിയ മൊഴി പൈപ്പ് കൊണ്ട് മാവിലേക്ക് എറിഞ്ഞപ്പോൾ സംഭവിച്ചതാണെന്നും മൊഴിയിലുണ്ട്.അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ മെയ് ഒന്നിനായിരുന്നു സംഭവം. കല്ലേറില്‍ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വന്ദേ ഭാരത് ട്രെയിനിന്‍റെ സി 4 കോച്ചിന്‍റെ ചില്ലിന് വിള്ളല്‍ വീണിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
June 05, 2023 3:40 PM IST