വന്ദേഭാരതിന് നേരെ മൂന്നാം തവണ കല്ലേറ്; ഇത്തവണ എറണാകുളത്തിന് സമീപം
- Published by:Arun krishna
- news18-malayalam
Last Updated:
ചോറ്റാനിക്കര കുരീക്കാട് ഭാഗത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത്
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിയിന് നേരെയാണ് ചോറ്റാനിക്കര കുരീക്കാട് ഭാഗത്ത് വച്ച് കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ചില്ലിന് കേടുപാട് പറ്റി. വൈകിട്ട് ഏഴരയോടെയാണ് കല്ലേറുണ്ടായതെന്ന് ആർപിഎഫ് പൊലീസിനെ അറിയിച്ചു. ട്രെയിനിലെ യാത്രക്കാരാണ് സംഭവം ടിടിആറിനെ അറിയിച്ചത്. വന്ദേ ഭാരത് സി ആറ് കോച്ചിന്റെ ചില്ലാണ് തകർന്നത്.
സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി. ചോറ്റാനിക്കര പൊലീസും പരിശോധന നടത്തി. ഇത് മൂന്നാം തവണയാണ് കേരളത്തില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടാകുന്നത്. നേരത്തെ തിരൂരും പാപ്പിനിശേരിയിലും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
May 21, 2023 7:40 AM IST