യുഡിഎഫിന് ആശ്വാസം; ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ ക്രമക്കേടില്ല; ഹൈക്കോടതി കേസ് അവസാനിപ്പിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
കൊടിമര നിർമാണത്തിനായി ഭക്തരിൽ നിന്ന് സംഭാവനയായി ലഭിച്ച സ്വർണം പൂർണമായും ഇതിനായിത്തന്നെ ഉപയോഗിച്ചുവെന്നും രേഖകളില്ലാതെ സ്വർണം കൈപ്പറ്റിയതിന് യാതൊരുവിധ തെളിവുകളുമില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കേസ് അവസാനിപ്പിക്കാൻ കോടതി തീരുമാനിച്ചത്
കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. തുടർ നടപടികൾ ഹൈക്കോടതി വേണ്ടെന്നുവെച്ചു. വിജിലൻസ് റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. കൊടിമര നിർമാണത്തിനായി ഭക്തരിൽ നിന്ന് സംഭാവനയായി ലഭിച്ച സ്വർണം പൂർണമായും ഇതിനായിത്തന്നെ ഉപയോഗിച്ചുവെന്നും രേഖകളില്ലാതെ സ്വർണം കൈപ്പറ്റിയതിന് യാതൊരുവിധ തെളിവുകളുമില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കേസ് അവസാനിപ്പിക്കാൻ കോടതി തീരുമാനിച്ചത്.
ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, മോഹൻലാൽ, ദിലീപ് എന്നിവർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 27 പേരാണ് കൊടിമരം പുനഃപ്രതിഷ്ഠയ്ക്കായി സ്വർണം നൽകിയത്. ഇതിൽ 23 പേരെയും കണ്ടെത്തി അന്വേഷണ സംഘം വിശദമായി മൊഴിയെടുത്തു. കൃത്യമായ മേൽവിലാസം ഇല്ലാത്തതിനാൽ അവശേഷിക്കുന്ന നാല് പേരെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. ഇവർ സംഭാവനയായി നൽകിയ സ്വർണം മുഴുവനായും നിർമാണ ആവശ്യങ്ങൾക്കായി തന്നെ വിനിയോഗിച്ചുവെന്നും വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ക്രമക്കേട് നടന്നതിന് യാതൊരു തെളിവുമില്ലെന്ന് സംസ്ഥാന വിജിലൻസ് മേധാവി റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ റിപ്പോർട്ടാണ് വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. തുടർന്ന് റിപ്പോർട്ട് പരിശോധിച്ച കോടതി കേസ് അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
advertisement
ശബരിമല സ്വർണക്കൊള്ള കേസ് സർക്കാരിനെയും സിപിഎം നേതാക്കളെയും പ്രതിക്കൂട്ടിൽ നിർത്തിയ ഘട്ടത്തിലാണ് യുഡിഎഫ് ഭരണസമിതിക്കെതിരേ ഇത്തരത്തിൽ ഒരു ക്രമക്കേടിൽ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതിയുടെ മുന്നിലെത്തിയത്. ദേവസ്വം വിജിലൻസാണ് ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നെന്ന് റിപ്പോർട്ട് കൊടുത്തത്. തുടർന്നാണ് ഹൈക്കോടതി ഇക്കാര്യത്തിൽ കേസെടുക്കേണ്ടതുണ്ടോ എന്ന കാര്യം പ്രത്യേകം പരിശോധിക്കാൻ സംസ്ഥാന വിജിലൻസ് മേധാവിയോട് നിർദേശിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ യുഡിഎഫിന് ആശ്വാസമാകുന്നതാണ് കോടതിയുടെ തീരുമാനം. പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിലാണ് കൊടിമര നിർമാണത്തിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയർന്നത്. അന്നത്തെ ദേവസ്വം ബോർഡ് അംഗമായിരുന്ന കോൺഗ്രസ് നേതാവ് അജയ് തറയിലിനും കോടതി തീരുമാനം ആശ്വാസകരമാണ്.
advertisement
Summary: The Kerala High Court has officially closed the case regarding alleged irregularities in the reconstruction of the Sabarimala gold-plated flag mast (Kodimaram). The court's decision comes after the State Vigilance Director submitted a report stating that no evidence of corruption or gold misappropriation was found.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Mar 26, 2026 5:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുഡിഎഫിന് ആശ്വാസം; ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ ക്രമക്കേടില്ല; ഹൈക്കോടതി കേസ് അവസാനിപ്പിച്ചു








