പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ നടന്നത് വ്യാജഏറ്റുമുട്ടലാണെന്ന് പറഞ്ഞ സിപിഐയെ പരോക്ഷമായി വിമർശിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ. മഞ്ചിക്കണ്ടി സംഭവത്തിന്റെ പേരിൽ ചിലർ മുതല കണ്ണീരൊഴുക്കുകയാണെന്നും രാജനെ ഉരുട്ടിക്കൊന്നപ്പോൾ അച്യുതമേനോൻ ആയിരുന്നു മുഖ്യമന്ത്രിയെന്നും ജില്ലാ സെക്രട്ടറി പാലക്കാട് പറഞ്ഞു. പാലക്കാട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന നിലപാടിൽ സിപിഐ ഉറച്ചുനിൽക്കുമ്പോഴാണ് സിപിഐയെ പരോക്ഷമായി വിമർശിച്ച് സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. അട്ടപ്പാടി സംഭവത്തിൽ ചിലർ മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും രാജനെ കക്കയം ക്യാമ്പിൽ ഉരുട്ടിക്കൊന്നപ്പോൾ അച്യുതമേനോൻ ആയിരുന്നു മുഖ്യമന്ത്രിയെന്നും ജില്ലാ സെക്രട്ടറി വിമർശിച്ചു. പാട്ടു പാടിയതിനാണ് രാജനെ പിടിച്ചു കൊണ്ടുപോയത്.
വയനാട്ടിൽ കീഴടങ്ങിയ വർഗീസിനെ പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തിയത് UDF ആണെന്നും ജില്ലാ സെക്രട്ടറി വിമർശിച്ചു.അട്ടപ്പാടി സംഭവത്തിൽ മുതലക്കണ്ണീർ ഒഴുക്കുന്നവർ മുൻകാലങ്ങളിൽ സ്വീകരിച്ച നിലപാട് കേരളം കണ്ടതാണെന്നും സി കെ രാജേന്ദ്രൻ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.