ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി തോമസ് തറയിൽ സ്ഥാനമേറ്റു
- Published by:Sneha Reghu
- news18-malayalam
Last Updated:
ചങ്ങനാശ്ശേരി അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ച് ബിഷപ്പാണ് മാര്‍ തോമസ് തറയില്‍
ചങ്ങനാശ്ശരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി തോമസ് തറയിൽ സ്ഥാനമേറ്റു. കത്തീഡ്രൽ ദേവാലയാങ്കണത്തിൽ നടന്ന ശുശ്രൂഷ ഏൽക്കൽ ചടങ്ങിൽ സഭാധ്യക്ഷൻ മാർ റഫേൽ തട്ടിൽ മുഖ്യകാർമികനായി. ചങ്ങനാശ്ശരി മെത്രാപ്പൊലീത്തൻ പള്ളിയിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ ആയിരകണക്കിന് സഭാ വിശ്വാസികളാണ് പങ്കെടുത്തത്.
ശുശ്രൂഷയിൽ സ്ഥാനം ഒഴിയുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിലിനുള്ള നന്ദിപ്രകാശനവും നടന്നു. സ്ഥാനാരോഹണ പ്രാർത്ഥനകൾക്ക് ശേഷം മേജർ ആർച്ച് ബിഷപ്പ് പുതിയ മെത്രാപ്പോലീത്തയെ ആശിർവദിച്ചു. നിയുക്ത ആർച്ച് ബിഷപ്പിനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. അംശവടിയും കൈമാറി. തുടർന്നാണ് മെത്രാപ്പോലീത്തയെ ഓദ്യോഗിക പീഠത്തിലേക്ക് ആനയിച്ചത്.
സ്ഥാനമേറ്റെടുത്ത മെത്രാപ്പോലീത്തയെ സഭയിലെയും ഇതര സഭകളിലെയും മെത്രാൻമാർ അനുമോദനവും അറിയിച്ചു. മാർ ജോസഫ് പെരുന്തോട്ടത്തിലിന്റെ പിൻഗാമിയായയാണ് തോമസ് തറയിൽ സ്ഥാനമേറ്റത്. ചങ്ങനാശ്ശേരി അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ച് ബിഷപ്പാണ് മാര്‍ തോമസ് തറയില്‍. 17 വർഷം നീണ്ട സേവനത്തിന് ശേഷമാണു ജോസഫ് പെരുന്തോട്ടം സ്ഥാനം ഒഴിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Changanassery,Kottayam,Kerala
First Published :
October 31, 2024 1:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി തോമസ് തറയിൽ സ്ഥാനമേറ്റു