ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ ഓഡിറ്റോറിയത്തിന് ഇന്ന് അനുമതി നൽകിയേക്കും

Last Updated:

വൈകുന്നേരത്തോടെ അന്തിമ അനുമതി നൽകാനാണ് ഉദ്ദേശിക്കുന്നത്.

കണ്ണൂർ: ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്‍റെ ഓഡിറ്റോറിയത്തിന് ഇന്ന് അനുമതി നൽകിയേക്കും.
ഇതിനു മുന്നോടിയായി ആന്തൂർ നഗരസഭ സെക്രട്ടറിയുടെ അധിക ചുമതലയുള്ള മട്ടന്നൂർ നഗരസഭ സെക്രട്ടറി ഫയൽ പരിശോധിക്കും.
വൈകുന്നേരത്തോടെ അന്തിമ അനുമതി നൽകാനാണ് ഉദ്ദേശിക്കുന്നത്.
അതേസമയം, പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി കെ ശ്യാമളയ്ക്കെതിരായ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞദിവസം ചേർന്ന സി പി എം സംസ്ഥാനസമിതി പി കെ ശ്യാമളയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണ ചുമതല ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
advertisement
നഗരസഭ ചെയര്‍പേഴ്‌സണ് വീഴ്ച്ച പറ്റിയെന്ന് സമ്മതിച്ച സാഹചര്യത്തില്‍ ആത്മഹത്യ പ്രേരണ വകുപ്പ് ചേര്‍ത്ത് കേസ് എടുക്കണമെന്നും സാജന്‍റെ വീട്ടിലെത്തിയ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ ഓഡിറ്റോറിയത്തിന് ഇന്ന് അനുമതി നൽകിയേക്കും
Next Article
advertisement
'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
  • കേന്ദ്ര കാബിനറ്റ് ഡൽഹി ചെങ്കോട്ട സ്ഫോടനത്തെ 'ഭീകരാക്രമണം' എന്ന് അംഗീകരിച്ചു, പ്രമേയം പാസാക്കി.

  • സ്ഫോടനത്തിൽ 12 പേർ മരിച്ച സംഭവത്തിൽ കാബിനറ്റ് ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു, 2 മിനിറ്റ് മൗനം ആചരിച്ചു.

  • സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കാൻ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നിർദ്ദേശം.

View All
advertisement