തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ മാനസിക വിഭ്രാന്തിയുള്ള യുവാവ് ശ്രീകോവിനുള്ളിൽ കടന്ന് തിരുവാഭരണം വലിച്ചെറിഞ്ഞു
- Published by:Arun krishna
- news18-malayalam
Last Updated:
ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് ഇയാളെ ശ്രീ കോവിലിൽ നിന്നും പുറത്തിറക്കിയത്
മലപ്പുറം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ മാനസിക വിഭ്രാന്തിയുള്ള യുവാവിന്റെ പരാക്രമം. ക്ഷേത്രത്തിൻറെ ശ്രീകോവിനുള്ളിൽ കടന്ന് ഇയാൾ തിരുവാഭരണവും മറ്റും പുറത്തേക്ക് വലിച്ചെറിയുകയും ശ്രീകോവിലിലിന് ഉള്ളിലെ വിളക്കിലെ എണ്ണ ദേഹത്ത് ഒഴിക്കുകയും ചെയ്തു. തുടര്‍ന്ന് പുറത്തിറങ്ങാൻ കൂട്ടാതെ ഏറെ സമയം ഉള്ളില്‍ കുത്തിയിരിക്കുകയും ചെയ്തു.
ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് ഇയാളെ ശ്രീ കോവിലിൽ നിന്നും പുറത്തിറക്കിയത്. ക്ഷേത്രം സുരക്ഷാ ജീവനക്കാരും പെരിന്തൽമണ്ണ പോലീസും ചേർന്ന് ഇയാളെ കീഴ്പെടുത്തി വാഹനത്തിൽ കയറ്റി. ക്ഷേത്രം ശുദ്ധിക്രിയകൾക്കായി അടച്ചിട്ടു. ഞായറാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.
ഞായറാഴ്ച മംഗല്യ പൂജയും അതിനുപുറമെ ഞെരളത്ത് സംഗീതോത്സവവും നടക്കുന്നതിനാൽ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കായിരുന്നു. യുവാവ് അങ്ങാടിപ്പുറം സ്വദേശി രാജേഷ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാനസിക വിഭ്രാന്തി ഉള്ള ഈ യുവാവ് പെരിന്തൽമണ്ണയിൽ 2022 നവംബറിൽ ബസ്സിന് മുൻപിലേക്ക് ചാടി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
February 18, 2024 10:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ മാനസിക വിഭ്രാന്തിയുള്ള യുവാവ് ശ്രീകോവിനുള്ളിൽ കടന്ന് തിരുവാഭരണം വലിച്ചെറിഞ്ഞു