കൊച്ചി: ജനുവരി എട്ട്, ഒമ്പത് തീയതികളിലെ പണിമുടക്ക് ഹർത്താൽ ആക്കരുതെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. പണിമുടക്ക് ന്യായമാണ്, എന്നാൽ കടകൾ തുറക്കാതിരിക്കാനാവില്ല. നഷ്ടം സഹിച്ചു മുന്നോട്ട് പോവാനാവില്ല. 2019 ഹർത്താൽ വിരുദ്ധ വർഷമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീൻ പറഞ്ഞു.
അതേസമയം പൊതു പണിമുടക്കുമായി വ്യാപാരികൾ സഹകരിക്കുമെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമര സമിതി
. പണിമുടക്കിനോട് വ്യാപാരികൾ സഹകരിക്കുമെന്ന്
അറിയിച്ചിട്ടുള്ളതാണ്. സെപ്തംബറിൽ തന്നെ പണിമുടക്കിന്റെ കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് സമരസമിതി വ്യക്തമാക്കുന്നു.
നടപ്പന്തലിലെ നിയന്ത്രണങ്ങളിൽ നിരീക്ഷണസമിതിക്ക് അതൃപ്തി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയാണ് 48 മണിക്കൂർ പണിമുടക്ക് നടത്തുന്നത്. ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Merchants, Nationwide strike, Nationwide trade unions strike, Trade union strike, പൊതുപണിമുടക്ക്, വ്യാപാരികൾ