മന്ത്രിമാരുടെ പേരിലുള്ള വ്യാജ വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്ന് ജീവനക്കാർക്ക് സന്ദേശങ്ങൾ; പണം തട്ടാനുള്ള ശ്രമമെന്ന് സംശയം
- Published by:Naseeba TC
- news18-malayalam
Last Updated:
മന്ത്രിമാരുടെ ഫോട്ടോ ഡിപി ആയുള്ള വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്നാണ് സന്ദേശങ്ങൾ വരുന്നത്.
തിരുവനന്തപുരം: മന്ത്രിമാരുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് (Fake Whatsapp Message)ഉണ്ടാക്കി തട്ടിപ്പിന് ശ്രമം. വ്യവസായ മന്ത്രി പി.രാജീവിന്റെയും ധനമന്ത്രി കെ എൻ ബാലഗോപാലിന്റേയും പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. കുറ്റക്കാരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് ഡി ജി പി ക്ക് പരാതി നൽകി.
മന്ത്രിമാരുടെ ഫോട്ടോ ഡിപി ആയുള്ള വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്നാണ് സന്ദേശങ്ങൾ വരുന്നത്. ആദ്യം കുശലാന്വേഷണം, പിന്നെ ആമസോൺ പേ ഗിഫ്റ്റ് കാർഡ് അടക്കമുള്ള കാര്യങ്ങളിലേക്ക് സംഭാഷണം വഴിമാറും. അക്കൗണ്ട് വിവരങ്ങളും ചോദിക്കും. ഇതോടെയാണ് ജീവനക്കാർ തട്ടിപ്പ് തിരിച്ചറിഞ്ഞത്.
84099 05089 എന്ന നമ്പറിൽ നിന്നാണ് വ്യവസായ മന്ത്രിയുടെ ഫോട്ടോ ഡി.പി ആയി നൽകി സന്ദേശങ്ങൾ അയച്ചത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടത്. 97615 57053 എന്ന നമ്പറിൽ നിന്നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഡിപിയുള്ള വാട്സ് ആപ്' അക്കൗണ്ടിന്റെ പ്രവർത്തനം.
advertisement
ധനവകുപ്പിലെ നിരവധി ജീവനക്കാർക്ക് സന്ദേശം ലഭിച്ചു. വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച് സന്ദേശങ്ങൾ അയച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര വകുപ്പിനോട് വ്യവസായ മന്ത്രി ആവശ്യപ്പെട്ടു. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നൽകിയ കത്തിൽ മന്ത്രി ആവശ്യപ്പെട്ടു.
advertisement
മന്ത്രി പി രാജീവിന്റെ പേരിൽ വ്യാജ സന്ദേശം; ആഭ്യന്തര വകുപ്പിന് പരാതി നൽകി
വ്യവസായ മന്ത്രി പി.രാജീവിന്റെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച് സന്ദേശങ്ങൾ അയച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര വകുപ്പിന് പരാതി നൽകി. 8409905089 എന്ന നമ്പറിൽ നിന്ന് മന്ത്രിയുടെ ഫോട്ടോ ഡി.പി ആയി നൽകിയാണ് സന്ദേശങ്ങൾ അയച്ചത്.
വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 26, 2022 9:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രിമാരുടെ പേരിലുള്ള വ്യാജ വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്ന് ജീവനക്കാർക്ക് സന്ദേശങ്ങൾ; പണം തട്ടാനുള്ള ശ്രമമെന്ന് സംശയം


