കോട്ടയം: സർക്കാരിനും വനം വകുപ്പിനും എതിരെ ആഞ്ഞടിച്ച് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ ജോസ് പുളിക്കൽ. കണമലയിലേത് ഒറ്റപെട്ട സംഭവമല്ല. ഒറ്റപ്പെട്ട സംഭവം ആക്കാൻ വനം വകുപ്പ് ശ്രമിക്കുന്നു. കാട്ടുപോത്തിന് വോട്ടവകാശം ഇല്ലെന്ന് സർക്കാരും ബന്ധപ്പെവരും മറക്കരുതെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകി.
കാട്ടുപോത്ത് നിയമ സഭയിലേക്കോ പാർട്ടി ഓഫീസിലേക്കോ കയറിയാൽ വെടിവച്ച് കൊല്ലുമായിരുന്നു. ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ലെന്നും മാർ ജോസ് പുളിക്കൽ കട്ടപ്പനയിൽ പറഞ്ഞു.
Also Read- ചക്കക്കൊമ്പനെ പൂപ്പാറയിൽ കാര്‍ ഇടിച്ചു; കാറിലുണ്ടായിരുന്ന 4 പേർക്ക് പരുക്ക്
ആറ് വർഷം കൊണ്ട് വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 735 പേരാണ്. 2021 ജൂൺ മുതൽ 124 പേർ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്തം വനംവകുപ്പോ സംസ്ഥാന സർക്കാരോ തയ്യാറാകുമോ?
വനത്തിൽ കയറി പ്രശ്നമുണ്ടാക്കിയതിന്റെ പേരിലാണോ ഇവരൊക്കെ കൊല്ലപ്പെട്ടത്? ഇതിന്റെ ഉത്തരവാദിത്തം വനംവകുപ്പ് ഏറ്റെടുക്കുമോ? ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമോയെന്നും ഇതിനായി രാഷ്ട്രീയ നേതൃത്വങ്ങൾ രംഗത്തു വരുമോയെന്നും അദ്ദേഹം ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.