തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കലാപഭൂമിയാക്കാന്‍ ആസൂത്രിതശ്രമം നടത്തുകയാണെന്ന് മന്ത്രി ഇ പി ജയരാജന്‍. കോണ്‍ഗ്രസും ബിജെപിയും വ്യാപകമായ അക്രമം നടത്താന്‍ ശ്രമിക്കുന്നു. കെ.സുരേന്ദ്രന്‍ സെക്രട്ടേറിയറ്റിനുളളില്‍ ചാടിക്കയറി അക്രമം കാട്ടി. സ്ഥലത്തുണ്ടായിരുന്ന പൊലീസിനെ ആക്രമിച്ചെന്നും മന്ത്രി ആരോപിച്ചു. ഫയലുകള്‍ കത്തിനശിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ചത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംഭവത്തെ കുറിച്ച് എൻ.ഐ.എ അന്വേഷിക്കണം. സെക്രട്ടേറിയറ്റിൽ തീപ്പിടുത്തം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത് .
വൈകിട്ട് അഞ്ച് മണിയോടെ സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗം ഓഫീസിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിന് പിന്നിൽ ദുരൂഹത ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധവുമായി സ്ഥലത്തെത്തി. ആദ്യം പ്രതിഷേധിച്ച കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സ്ഥലത്തെത്തിയ കോണ്‍ഗ്രസ് എം.എല്‍.എ വി.എസ്.ശിവകുമാറിനെ പൊലീസ് സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. പിന്നീട് പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ നേതാക്കളും യുഡിഎഫിന്റെ മറ്റ് നേതാക്കളും എത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനു പിന്നാലെ പൊലീസ് ഇവരെ അകത്ത് കയറാന്‍ അനുവദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fire breakout, Gold Smuggling Case, K surendran, Ramesh chennitala, Secretariat