• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Secretariat Fire | തീപിടിത്തം: ചെന്നിത്തലയുടെ നേതൃത്വത്തിൽ എം.എൽ.എമാരെ സെക്രട്ടേറിയറ്റിനുള്ളിൽ പ്രവേശിപ്പിച്ചു; പ്രതിഷേധം തുടരുന്നു

Kerala Secretariat Fire | തീപിടിത്തം: ചെന്നിത്തലയുടെ നേതൃത്വത്തിൽ എം.എൽ.എമാരെ സെക്രട്ടേറിയറ്റിനുള്ളിൽ പ്രവേശിപ്പിച്ചു; പ്രതിഷേധം തുടരുന്നു

ചെന്നിത്തലയ്ക്ക് പുറമെ വി.എസ് ശിവകുമാർ, വി.ടി ബൽറാം എന്നിവരെയാണ് കടത്തിവിട്ടത്.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോൾ

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോൾ

  • Share this:
    തിരുവനന്തപുരം:  സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള എം.എൽ.എമാരെ പ്രവേശിപ്പിച്ചു. ചെന്നിത്തലയ്ക്ക് പുറമെ വി.എസ് ശിവകുമാർ, വി.ടി ബൽറാം, കെ.എസ് ശബരീനാഥൻ എന്നിവരെയാണ് കടത്തിവിട്ടത്. നേരത്തെ സംഭവ സ്ഥലത്തെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

    തീപിടിത്തം അറിഞ്ഞ് സ്ഥലം എം.എൽ.എ വി.എസ് ശിവകുമാർ കന്റേൺമെന്റ് ഗേറ്റിലെത്തിയെങ്കിലും പൊലീസ് കടത്തി വിടാൻ തയാറായില്ല. ഇതോടെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനു പിന്നാലെയാണ് എം.എൽ.എമാരെ സെക്രട്ടേറിയറ്റിനുള്ളിൽ പ്രവേശിപ്പിക്കാൻ പൊലീസ് തയാറായത്.

    തീ പിടിത്തത്തിൽ ദുരൂഹത ആരോപിച്ച് പ്രതിഷേധിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് ആദ്യം അറസ്റ്റു ചെയ്തു നീക്കിയത്. മാധ്യമങ്ങളോട് സംസാരിച്ചതിനു പിന്നാലെ സംസ്ഥാന അധ്യക്ഷ കെ. സുരേന്ദ്രനെയും പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയത്.

    ഇതിനിടെ സെക്രട്ടേറിയറ്റ് വളപ്പിൽ നിന്നും മാധ്യമ പ്രവർത്തകരെ പുറത്താക്കണമെന്ന് നിർദ്ദേശിച്ച് ചീഫ് സെക്രട്ടറി നേരിട്ടെത്തിയതും നാടകീയ സംഭവങ്ങൾക്ക് വഴിവച്ചു.
    Published by:Aneesh Anirudhan
    First published: