'നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ'; ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിൽ മന്ത്രി കെ ടി ജലീലിന്റെ പ്രതികരണം
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരം: മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനോട് കവിതചൊല്ലി പ്രതികരിച്ച് മന്ത്രി കെ ടി ജലീൽ. 'നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ'- എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ അറസ്റ്റുണ്ടാകുമെന്ന് പ്രചരിപ്പിച്ചിട്ട് ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റാണല്ലോ ഉണ്ടായതെന്ന ചോദ്യത്തിനാണ് ഉള്ളൂർ എസ് പരമേശ്വരയ്യരുടെ കവിതയിലൂടെ മന്ത്രി മറുപടി നൽകിയത്.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ആർക്കുള്ള സന്ദേശമാണിതെന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല. മുൻപ് മുസ്ലിംലീഗ് നേതാവായിരുന്ന കെ ടി ജലീൽ പിന്നീട് പാർട്ടിയിൽനിന്ന് പുറത്താവുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിക്കുകയുമായിരുന്നു. അന്നുമുതൽ ഇന്നുവരെ ലീഗിന്റെ ശക്തനായ വിമർശകനാണ് കെ ടി ജലീൽ.
advertisement
സ്വർണക്കടത്തു കേസിലും യുഎഇയിൽ നിന്ന് അനധികൃതമായി ഈന്തപ്പഴം എത്തിച്ച് വിതരണം ചെയ്ത സംഭവത്തിലും കെ ടി ജലീൽ ആരോപണം നേരിടുന്നുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എൻഐഎയും ഇതുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരിൽ ലീഗ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ കെ ടി ജലീലിനെതിരെ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊച്ചിയിൽ ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം മുൻ പൊതുമരാമത്ത് മന്ത്രിയെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 18, 2020 12:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ'; ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിൽ മന്ത്രി കെ ടി ജലീലിന്റെ പ്രതികരണം







