'മറിയക്കുട്ടി ഇപ്പോൾ തുള്ളുകയാണ്; എന്റെ വല്യമ്മയുടെ പ്രായമുണ്ട്, അതുകൊണ്ട് ഞാൻ വേറൊന്നും പറയുന്നില്ല'; മന്ത്രി സജി ചെറിയാൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
കേരളത്തിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് മറിയക്കുട്ടിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി സജി ചെറിയാൻ. മറിയക്കുട്ടി ഇപ്പോൾ തുള്ളുകയാണ്. എന്റെ വല്യമ്മയുടെ പ്രായമുണ്ട്, അതുകൊണ്ട് ഞാൻ വേറൊന്നും പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
എന്തിനാ ഇത്ര തുള്ളുന്നേ? നിങ്ങളുടെ പിന്നില്‍ പ്രവർത്തിക്കുന്നവരോട് ചോദിക്കണം 100 രൂപയല്ലെ അവരുടെ കാലത്ത് കൂട്ടിത്തന്നുള്ളൂ. മറിയക്കുട്ടിയമ്മമാരോട് സ്നേഹമുള്ള പിണറായി വിജയൻ ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ 1600 രൂപയാക്കി പെൻഷൻ വർധിപ്പിച്ചു. ഉമ്മൻചാണ്ടിയുടെ കാലത്ത് 18 മാസം കുടിശ്ശികയായിരുന്നു. ഈ കുടിശ്ശികയടക്കം പിറണായി സർക്കാർ വീട്ടിയെന്നും സജി ചെറിയാൻ പറഞ്ഞു.
60,000 കോടി രൂപ കേന്ദ്രം തരാതെവന്നപ്പോൾ 3 മാസത്തെ കുടിശ്ശിക വന്നത്. കേന്ദ്ര ഗവൺമെന്റ് കേരളത്തിന് തരേണ്ട പണം തരാതെ വരുമ്പോൾ ഉണ്ടാകുന്ന ബാധ്യത സാധാരണക്കാരേം ബാധിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. സാമ്പത്തികമായി സംസ്ഥാനത്തെ തകർക്കുക അതുവഴി രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. സാമ്പത്തിക തകർച്ച കൂടാതെ ഗവർണ്ണറെ ഉപയോഗിച്ച് ഉള്ള നീക്കവും നടക്കുന്നു. ഇങ്ങനെ ഭരണരംഗത്ത് സ്തംഭനം ഉണ്ടാക്കാനാണ് കേന്ദ്ര ശ്രമം. നിയസഭ പാസാക്കുന്ന നിയമങ്ങൾ ഒപ്പിടേണ്ടത് ഗവർണ്ണറുടെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.
advertisement
കേരളത്തിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ബഹിക്കരിച്ചവർക്ക് അവരുടെ വഴിയേ പോയാല്‍ പോര. ഞങ്ങളുിടെ പുറകെ നടക്കുന്നത് എന്തിനാ? നവകേരള സദസ് ആരംഭിച്ച ദിവസം തന്നെ ഞങ്ങളുടെ വണ്ടിയുടെ മുന്നിൽ ചാടി ഒരു ചെറുപ്പക്കാരൻ മരിക്കേമ്ടതായിരുന്നു. മരിക്കാൻ എത്രയോ നല്ല സൗകര്യപ്രദമായ സ്ഥലങ്ങൾ ഈ രാജ്യത്തുണ്ട്, ഈ പാവപ്പെട്ട ഞങ്ങൾ കയറിപ്പോകുന്ന വണ്ടിയുടെ മുന്നിൽ തചന്നെ വേണോയെന്നും മന്ത്രി ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 23, 2023 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മറിയക്കുട്ടി ഇപ്പോൾ തുള്ളുകയാണ്; എന്റെ വല്യമ്മയുടെ പ്രായമുണ്ട്, അതുകൊണ്ട് ഞാൻ വേറൊന്നും പറയുന്നില്ല'; മന്ത്രി സജി ചെറിയാൻ