Saji Cherian: മല്ലപ്പള്ളി പ്രസംഗം:മന്ത്രിസ്ഥാനം രാജിവെയ്‌ക്കില്ലെന്ന് സജി ചെറിയാൻ;'തന്റെ ഭാഗം കൂടി കേൾക്കണമായിരുന്നു'

Last Updated:

ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്താണ് അന്ന് രാജിവെച്ചത്. നിലവിൽ ധാർമികതയുടെ പ്രശ്നം ഉദിക്കുന്നില്ലെന്നും മന്ത്രി സജി ചെറിയാൻ

മല്ലപ്പള്ളിയിലെ വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിലെ ഹൈക്കോടതി നിർദ്ദേശത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. താനുമായി ബന്ധപ്പെട്ട പ്രശ്നമാണ് തന്റെ ഭാഗം കൂടി കേൾക്കേണ്ടതായിരുന്നുവെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കോടതി നടപടിയെ കുറിച്ച് പഠിച്ച ശേഷം നിയമനടപടികൾ സ്വീകരിക്കും. ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്താണ് അന്ന് രാജിവെച്ചത്.
നിലവിൽ ധാർമികതയുടെ പ്രശ്നം ഉദിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. തന്റെ പ്രസംഗത്തെക്കുറിച്ച് അല്ല കോടതിയുടെ പരാമർശം പോലീസിന്റെ അന്വേഷണത്തെ കുറിച്ചാണ്. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചേ അഭിപ്രായം പറയാൻ കഴിയൂ ഇപ്പോൾ ഉണ്ടായിരിക്കുന്നത് അന്തിമവിധി അല്ല എന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: മന്ത്രി സജി ചെറിയാന് തിരിച്ചടി; മല്ലപ്പള്ളി പ്രസം​ഗം പോലീസ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി; ക്രൈംബ്രാഞ്ച് അന്വേഷിക്കണം
മല്ലപ്പള്ളിയിലെ വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സിബിഐ അന്വേഷണം ആവശ്യം ഉന്നയിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. അഭിഭാഷകനായ ബൈജു എം നോയല്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Saji Cherian: മല്ലപ്പള്ളി പ്രസംഗം:മന്ത്രിസ്ഥാനം രാജിവെയ്‌ക്കില്ലെന്ന് സജി ചെറിയാൻ;'തന്റെ ഭാഗം കൂടി കേൾക്കണമായിരുന്നു'
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement