'അദ്ദേഹത്തിന്റെ ക്ലാസുകൾ അറിവിന്റെ ലോകത്തേക്കുള്ള വാതിലുകളായിരുന്നു': സാനു മാഷിനെ ഓർത്ത് വി. ശിവൻകുട്ടി

Last Updated:

'സാനു മാഷിന്റെ നിര്യാണം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ മേഖലകളിൽ സൃഷ്ടിച്ച ശൂന്യത നികത്താൻ കഴിയില്ല'

എം.കെ. സാനു, വി. ശിവൻകുട്ടി
എം.കെ. സാനു, വി. ശിവൻകുട്ടി
പ്രശസ്ത എഴുത്തുകാരനും അധ്യാപകനും ചിന്തകനും വാഗ്മിയുമായ പ്രൊഫസർ എം.കെ സാനുവിന്റെ (Prof. MK Sanu) വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവെയായിരുന്നു അന്ത്യം. 98 വയസായിരുന്നു.
'അതിയായ ദുഃഖത്തോടെയാണ് പ്രൊഫ. എം.കെ. സാനുവിന്റെ വിയോഗവാർത്ത കേട്ടത്. സാഹിത്യം, വിദ്യാഭ്യാസം, രാഷ്ട്രീയം എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന് വലിയൊരു നഷ്ടമാണ്. പ്രഗത്ഭനായ അദ്ധ്യാപകൻ എന്ന നിലയിൽ തലമുറകൾക്ക് വഴികാട്ടിയായ സാനുമാഷ്, വിദ്യാർത്ഥികളുടെ പ്രിയപ്പെട്ടവനായിരുന്നെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന്റെ ക്ലാസുകൾ അറിവിന്റെ ലോകത്തേക്കുള്ള വാതിലുകളായിരുന്നു.
ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങിനിന്നു. 'ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ' എന്ന കൃതിക്ക് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിന്റെ എഴുത്തിന്റെ ഔന്നത്യം വിളിച്ചോതുന്നു.
advertisement
സാനു മാഷിന്റെ നിര്യാണം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ മേഖലകളിൽ സൃഷ്ടിച്ച ശൂന്യത നികത്താൻ കഴിയില്ല. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ദുഃഖത്തിൽ പങ്കുചേരുന്നു,' എന്ന് മന്ത്രി.
Summary: Minister for General Education and Labour V. Sivankutty remembers late author cum teacher Prof MK Sanu in a statement. He remembered his Prof Sanu for he served as a teacher and guided many different generations. Prof. Sanu was aged 98 at the time of death. He was undergoing treatment in a Kochi hospital 
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അദ്ദേഹത്തിന്റെ ക്ലാസുകൾ അറിവിന്റെ ലോകത്തേക്കുള്ള വാതിലുകളായിരുന്നു': സാനു മാഷിനെ ഓർത്ത് വി. ശിവൻകുട്ടി
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement