'റോഡിലെ ചൂടിന്, സോഡാ നാരങ്ങ ബെസ്റ്റാ' ഗവര്‍ണറെ പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടി

Last Updated:

എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ റോഡിലിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയാണ് മന്ത്രി പരോക്ഷമായി പരിഹസിച്ചത്

എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ റോഡിലിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നാരങ്ങാവെള്ളത്തിന്‍റെ ചിത്രത്തിനൊപ്പം 'റോഡിലെ ചൂടിന് സോഡാ നാരങ്ങാ ബെസ്റ്റാ' എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി ഗവര്‍ണറെ പരിഹസിച്ചത്. ഗവര്‍ണറുടെ പ്രതിഷേധത്തെ 'ഷോ' എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. "ഗവർണറുടേത് നാലാമത്തെ ഷോ ആണ്. തന്റെ പദവി പോലും നോക്കാതെയുള്ള പ്രകടനമാണ് നടത്തുന്നത്. കേരളത്തെ വെല്ലുവിളിക്കുകയാണ് അദ്ദേഹം’’–മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
കൊല്ലം നിലമേലിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അമ്പതോളം വരുന്ന എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
ഇതേത്തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഗവർണർ പൊലീസിനെ ശകാരിച്ചു. എന്തുകൊണ്ട് ലാത്തിച്ചാർജ് നടത്തിയില്ലെന്നും, അക്രമികളെ പിടികൂടിയില്ലെന്നും രോഷത്തോടെ ഗവർണർ പൊലീസിനോട് ചോദിച്ചു. കരിങ്കൊടി കാണിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്ന് ഗവർണർ അറിയിച്ചു. തുടർന്ന് വാഹനത്തിൽ തിരിച്ചു കയറാൻ കൂട്ടാക്കാതെ രണ്ട് മണിക്കൂറോളം ഗവർണർ കസേരയിൽ ഇരുന്ന് പ്രതിഷേധിച്ചു.
advertisement
എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത പൊലീസിന്‍റെ എഫ്ഐആർ കോപ്പി ലഭിച്ചതോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'റോഡിലെ ചൂടിന്, സോഡാ നാരങ്ങ ബെസ്റ്റാ' ഗവര്‍ണറെ പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടി
Next Article
advertisement
പാക്കിസ്ഥാന്‍ ഗാസയില്‍ 20,000  സൈനികരെ വിന്യസിക്കും;പിന്നിൽ ഇസ്രായേലും അമേരിക്കയും
പാക്കിസ്ഥാന്‍ ഗാസയില്‍ 20,000 സൈനികരെ വിന്യസിക്കും;പിന്നിൽ ഇസ്രായേലും അമേരിക്കയും
  • പാക്കിസ്ഥാന്‍ ഗാസയില്‍ 20,000 സൈനികരെ വിന്യസിക്കും; അമേരിക്കയും ഇസ്രായേലും തമ്മിലുള്ള കരാര്‍ പ്രകാരം.

  • പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ മൊസാദ്, സിഐഎ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തി.

  • ഗാസയില്‍ ഹമാസ് ഘടകങ്ങളെ ഇല്ലായ്മ ചെയ്യുക, പ്രദേശത്ത് സ്ഥിരത കൊണ്ടുവരിക എന്നിവ ലക്ഷ്യമിടുന്നു.

View All
advertisement