യുഎസ് കരസേനാ മേധാവിയോട് വിരമിക്കാൻ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
- Published by:Sarika N
- news18-malayalam
Last Updated:
ജനറൽ റാൻഡി ജോർജ് പുറത്തുപോകുന്നതോടെ നിലവിലെ വൈസ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ക്രിസ്റ്റഫർ ലാനീവ് താത്കാലിക കരസേനാ മേധാവിയായി ചുമതലയേൽക്കും
വാഷിംഗ്ടൺ: അമേരിക്കൻ സൈനിക തലപ്പത്ത് വലിയ രീതിയിലുള്ള വെട്ടിനിരത്തലുകൾ തുടരുന്നതിന്റെ ഭാഗമായി യുഎസ് കരസേനാ മേധാവി ജനറൽ റാൻഡി ജോർജിനോട് സ്ഥാനമൊഴിയാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആവശ്യപ്പെട്ടു. 2027 വരെ ഔദ്യോഗിക കാലാവധി ബാക്കിയുള്ളപ്പോഴാണ് ജോർജിനോട് നിർബന്ധിതമായി നേരത്തെ വിരമിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ബൈഡൻ ഭരണകൂടം നിയമിച്ച ഉദ്യോഗസ്ഥരെ മാറ്റി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും പീറ്റ് ഹെഗ്‌സെത്തിന്റെയും നയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അനുസൃതമായി പ്രവർത്തിക്കുന്നവരെ നിയമിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.
ജനറൽ റാൻഡി ജോർജ് പുറത്തുപോകുന്നതോടെ നിലവിലെ വൈസ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ക്രിസ്റ്റഫർ ലാനീവ് താത്കാലിക കരസേനാ മേധാവിയായി ചുമതലയേൽക്കും. മുൻപ് ഹെഗ്‌സെത്തിന്റെ പ്രധാന സൈനിക സഹായിയായിരുന്ന ലാനീവിനെ ഭരണകൂടത്തിന് പൂർണ്ണ വിശ്വാസമാണെന്നും അദ്ദേഹത്തിന്റെ നേതൃത്വം നിലവിലെ യുദ്ധസാഹചര്യങ്ങളിൽ സേനയ്ക്ക് ഗുണകരമാകുമെന്നും പെന്റഗൺ വക്താവ് സീൻ പാർനെൽ വ്യക്തമാക്കി. ഇറാനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ പുതിയ ഭരണകൂടത്തിന്റെ മുൻഗണനകൾ നടപ്പിലാക്കാൻ നേതൃമാറ്റം അനിവാര്യമാണെന്ന് പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചു.
advertisement
അധികാരമേറ്റെടുത്തതിന് ശേഷം സൈനിക തലപ്പത്ത് ഹെഗ്‌സെത്ത് നടത്തുന്ന വലിയ അഴിച്ചുപണികളുടെ തുടർച്ചയാണിത്. നേരത്തെ നേവി ചീഫ് അഡ്മിറൽ ലിസ ഫ്രാഞ്ചെട്ടി, എയർഫോഴ്സ് ജനറൽ ജിം സിൽഫ് എന്നിവരെയും സ്ഥാനങ്ങളിൽ നിന്ന് നീക്കിയിരുന്നു. ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാനായിരുന്ന ജനറൽ സി.ക്യു. ബ്രൗണിനെ ട്രംപ് തന്നെ നേരിട്ട് പുറത്താക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Apr 03, 2026 6:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
യുഎസ് കരസേനാ മേധാവിയോട് വിരമിക്കാൻ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്









