കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തി നഗരസഭ എൽഡിഎഫ് പാർലമെൻററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിൽ. ‘‘പൈസ ആണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം’’എന്നായിരുന്നു സിപിഎം കൗണ്‍സിറിന്‍റെ പരാമർശം.
ഇതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി കൗൺസിലർമാർ രംഗത്തെത്തി. എന്നാൽ, താന്‍ സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ഡി.ആർ.അനിലിന്‍റെ പ്രതികരണം. അനിലിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രന്‍റെ നിലപാട്.
നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിനിടെ ബിജെപി, സിപിഎം കൗൺസിലർമാർ ഏറ്റുമുട്ടിയിരുന്നു. ബാനർ ഉയർത്തി എത്തിയ ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍, മേയറെ തടയാന്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു. പോലീസ് ബലം പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ നീക്കിയത്.
പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗൺസിലർമാരെ മേയർ സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ നേരിട്ട കൗൺസിലർമാർ കൗൺസിൽ ഹാളിൽ പ്രതിഷേധിച്ചു. അതേസമയം ഡിആര്‍ അനിലിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപിപിക്കാനാണ് ബിജെപിയുടെ തീരുമാനം. കൗണ്‍സിൽ ഹാളിൽ 24 മണിക്കൂർ സത്യഗ്രഹം നടത്തുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ മാര്‍ച്ചും സംഘടിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.