‘ബില്ലിൽ ഒപ്പിടുകേലാത്ത നാറി’: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എം എം മണി
- Published by:Sarika KP
- news18-malayalam
Last Updated:
നമ്മുടെ ഖജനാവാണ് ഈ നാറിയെയെല്ലാം പേറുന്നത്. എന്നിട്ടാണ് കച്ചവടക്കാർ അയാളെ വിളിച്ച് സ്വീകരണം കൊടുക്കുന്നതെന്നും മണി പറഞ്ഞു.
ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടുത്ത ഭാഷയിൽ വിമർശിച്ച് എം.എം.മണി എംഎൽഎ. രാജ്ഭവൻ മാർച്ചിന് മുന്നോടിയായി എൽ.ഡി.എഫ് കട്ടപ്പന മണ്ഡലം മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുന്നതിനിടെയിലായിരുന്നു മണിയുടെ അധിക്ഷേപ പരാമർശം.
എം.എം. മണി പ്രസംഗിച്ചതിങ്ങനെ: ‘‘ഭൂനിയമഭേദഗതി ബില്ലിൽ ഒപ്പിടാത്ത നാറിയെ കച്ചവടക്കാർ ഇടുക്കിയിലേക്ക് ക്ഷണിച്ച് പൊന്നുകൊണ്ട് പുളിശ്ശേരി വെക്കുക എന്നാൽ ശുദ്ധ മര്യാദകേടാണെന്നാണ് എന്റെ അഭിപ്രായം. കച്ചവടക്കാർ ജനങ്ങളുടെ ഭാഗമല്ലേ. ഭൂപ്രശ്നം വ്യാപാരികളെയും ബാധിക്കുന്നതല്ലേ. ഒപ്പിടാതിരിക്കുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. അയാളെ എന്തിനാ ഇങ്ങോട്ട് ക്ഷണിക്കുന്നത്. നമുക്കിട്ട് പണിതുകൊണ്ടിരിക്കുകയാണ് ഗവർണർ.
അയാളെ പിടിച്ച് ഇവിടെ കൊണ്ടുവന്ന് വിരുന്നൂട്ടുന്നത് ശരിയല്ല. വല്ലയിടത്തും കിടക്കുന്ന വായിനോക്കിയെയാണ് ഗവർണറായി വെക്കുന്നത്. അതിൽ മാന്യന്മാരുമുണ്ടെന്നത് ശരിതന്നെ. കേരളത്തിന്റെ താൽപര്യങ്ങൾ കേന്ദ്രം തകർക്കുകയാണ്. അതിന് കൂട്ടുപിടിക്കുന്ന ഗവർണർക്ക് ചെലവിന് കൊടുക്കുന്നത് നരേന്ദ്ര മോദിയല്ല; നമ്മുടെ ഖജനാവാണ് ഈ നാറിയെയെല്ലാം പേറുന്നത്. എന്നിട്ടാണ് കച്ചവടക്കാർ അയാളെ വിളിച്ച് സ്വീകരണം കൊടുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
January 07, 2024 9:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ബില്ലിൽ ഒപ്പിടുകേലാത്ത നാറി’: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എം എം മണി