• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്; ഞാൻ വല്ലതുമൊക്കെ പറയും, അറിയാമല്ലോ..’: എം.എം മണി

'കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്; ഞാൻ വല്ലതുമൊക്കെ പറയും, അറിയാമല്ലോ..’: എം.എം മണി

ഞാൻ പറയുന്നത് കേൾക്ക്. എന്നിട്ട് അതുകൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്ക്. അല്ലേൽ പൊയ്ക്കോ.

എം.എം മണി

എം.എം മണി

  • Share this:
    തിരുവനന്തപുരം: കെ.എസ്.ഇ.ബി - അദാനി കരാറിൽ അഴിമതി അഴിമതിയുണ്ടെന്ന ആരോപണത്തിൽ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് കയർത്ത് മന്ത്രി എം.എം മണി. അദാനിയുമായി കെഎസ്ഇബിയോ സര്‍ക്കാരോ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണത്തിനുള്ള മന്ത്രി എം.എം മണിയുടെ പ്രതികരണം. എന്നാൽ ഇതിനൊപ്പം മന്ത്രി  മാധ്യമപ്രവർത്തകരോട് കയർക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്. എന്നോട് അതുമിതുമൊക്കെ ചോദിച്ചാൽ ഞാൻ വല്ലതുമൊക്കെ പറയും അറിയാമല്ലോ?'- എന്നാണ് മന്ത്രി പറയുന്നത്.

    "കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്. ഞാൻ പറയുന്നത് കേൾക്ക്. എന്നിട്ട് അതുകൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്ക്. അല്ലേൽ പൊയ്ക്കോ. എനിക്ക് നിങ്ങളെ കാണാൻ സൗകര്യമില്ല. എന്നോട് അതുമിതുമൊക്കെ ചോദിച്ചാൽ ഞാൻ വല്ലതുമൊക്കെ പറയും. അറിയാമല്ലോ.." മണി പറഞ്ഞു.

    Also Read 'എല്‍ഡിഎഫും യുഡിഎഫും ലയിക്കട്ടെ; കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് പേരിടാം': നരേന്ദ്ര മോദി

    വൈദ്യതി നല്‍കുന്നത് കേന്ദ്ര ഏജന്‍സിയാണെന്നും ചെന്നിത്തലയുടെ സമനില തെറ്റിയെന്നും വൈദ്യുതി മന്ത്രി ആരോപിച്ചു.

    അദാനിയില്‍ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടു; അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല

    ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറില്‍ കെഎസ്ഇബി ഏര്‍പ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചു. ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ഹരിപ്പാട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചു.

    അടുത്ത 25  വർഷത്തേക്ക് ജനങ്ങളുടെ പോക്കറ്റില്‍നിന്ന്  കൈയിട്ടുവാരാന്‍ അദാനിക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കിക്കൊടുത്തിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് ഈ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നത്. 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറിലാണ് കെഎസ്ഇബി ഏര്‍പ്പെട്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.


    സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്റ്റംബറിലും കേന്ദ്രത്തിലെ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുമായി ഒപ്പുവെച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നിരിക്കുന്നത്. 300 മെഗാവാട്ട് വൈദ്യുതി കൂടിയ വിലയ്ക്ക് അദാനിയില്‍നിന്ന് 25 വർഷത്തേക്ക് വാങ്ങാനുള്ള ദീര്‍ഘകാല കരാറാണ് ഒപ്പുവെച്ചത്- രമേശ് ചെന്നിത്തല പറഞ്ഞു.

    Also Read- തിരുവിതാംകൂർ ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ RSS ശാഖ വിലക്കി; 1240 ഓളം ക്ഷേത്രങ്ങളിൽ ബാധകം

    നിലവില്‍ യൂണിറ്റിന് രണ്ടുരൂപാ നിരക്കില്‍ സോളാര്‍ ലഭ്യമാണെന്നിരിക്കേ 2.82 രൂപാ നിരക്കില്‍ ആണ് അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. 25 കൊല്ലത്തേക്ക് അദാനി ഗ്രൂപ്പില്‍നിന്ന് കെഎസ്ഇബി വൈദ്യുതി വാങ്ങേണ്ടി വരും. ഓരോ യൂണിറ്റിനും ഒരു രൂപയോളം സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ അദനിക്ക് കൂടുതല്‍ നല്‍കേണ്ടി വരും. ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

    റിന്യൂവല്‍ പര്‍ച്ചേസ് ഒബ്ലിഗേഷന്റെ (ആര്‍പിഒ) മറവിലാണ് ഈ കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അദാനിയുമായി ഉണ്ടാക്കിയിരിക്കുന്ന കരാര്‍ കാറ്റില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്നതിനാണ്. ആര്‍പിഒയുടെ പരിധിയില്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി മാത്രമല്ല തിരമാലയില്‍നിന്നും സോളാറില്‍നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉള്‍പ്പെടും.

    25 മെഗാവാട്ടില്‍ താഴെയുള്ള ജലവൈദ്യുത പദ്ധതികളില്‍നിന്നുള്ള വൈദ്യുതിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 25 മെഗാവാട്ടില്‍ താഴെയുള്ള ജലവൈദ്യുത പദ്ധതികള്‍ കേരളത്തിലുണ്ട്. അവയില്‍നിന്ന് ഒരു രൂപയ്ക്ക് വൈദ്യുതി ലഭിക്കുമെന്നിരിക്കെയാണ് അദാനിക്ക് ലാഭമുണ്ടാക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇത്രയും വലിയ സൗകര്യം ഒരുക്കി കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



    Published by:Aneesh Anirudhan
    First published: