'ഇൻഡിഗോ വൃത്തികെട്ട കമ്പനി; ഇനി ജീവിതകാലത്ത് അതിൽ യാത്ര ചെയ്യില്ല'; ഇപി ജയരാജൻ
- Published by:Naseeba TC
- news18-malayalam
Last Updated:
നിലവാരമില്ലാത്ത കമ്പനിയാണ് ഇൻഡിഗോ. ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഒരിക്കലും യാത്ര ചെയ്യില്ലെന്നും ഇപി
തിരുവനന്തപുരം: ഇൻഡിഗോ (IndiGo)എയർലൈൻസിനെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ (EP Jayarajan). മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ വിമാനത്തിലെ അച്ചടക്ക ലംഘനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കും ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപി ജയരാജന് 3 ആഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 2 ആഴ്ചയുമാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
ഇൻഡിഗോയുടേത് നിയമ വിരുദ്ധ നടപടിയാണെന്ന് ജയരാജൻ പ്രതികരിച്ചു. ഇൻഡിഗോ കമ്പനിക്ക് ഗുരുതര വീഴ്ച്ച പറ്റി. വസ്തുതാപരമായി കാര്യങ്ങൾ പരിശോധിക്കുന്നതിന് പകരം തന്നെ മൂന്നാഴ്ച വിലക്കുകയാണ് ചെയ്തത്. ക്രിമിനലുകൾക്ക് സഞ്ചരിക്കാൻ അവസരം നൽകി. നിലവാരമില്ലാത്ത കമ്പനിയാണ് ഇൻഡിഗോ. ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഒരിക്കലും യാത്ര ചെയ്യില്ലെന്നും ഇപി ജയരാജൻ.
Also Read- വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജന് 3 ആഴ്ച യാത്രാവിലക്ക്; യൂത്ത് കോണ്ഗ്രസുകാർക്ക് രണ്ടാഴ്ച
advertisement
കുറ്റവാളികൾക്ക് നേരെ നടപടിയെടുക്കാനല്ല അധികൃതർ താത്പര്യം കാണിച്ചത്.
ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും മൂന്നാഴ്ച യാത്രചെയ്യുന്നതിനാണ് ഇ.പി. ജയരാജന് വിലക്ക്. യാത്രാ വിലക്കിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലന്നായിരുന്നു ജയരാജന്റെ ആദ്യ പ്രതികരണം. പിന്നീട് ഔദ്യോഗികമായി വിവരം ലഭിച്ചതിനു ശേഷമാണ് ഇൻഡിഗോയ്ക്കെതിരെ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ രംഗത്തെത്തിയത്.
നോട്ടീസിന്റെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു. അതേസമയം, വിമാനത്തിലെ പ്രതിഷേധക്കേസില്‍ മുന്‍ എം.എല്‍.എ ശബരിനാഥന് പൊലീസ് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ശംഖുമുഖം അസി. കമ്മീഷണര്‍ ആണ് നോട്ടീസ് അയച്ചത്.
advertisement
കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 18, 2022 12:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇൻഡിഗോ വൃത്തികെട്ട കമ്പനി; ഇനി ജീവിതകാലത്ത് അതിൽ യാത്ര ചെയ്യില്ല'; ഇപി ജയരാജൻ