• HOME
  • »
  • NEWS
  • »
  • kerala
  • »
  • സിപിഎമ്മിന് ടിപി ചന്ദ്രശേഖരനെ കൊന്നിട്ടും തീരാത്ത പക; പിണറായിയുടേത് മണിക്ക് കുടപിടിക്കുന്ന നടപടി: വിഡി സതീശൻ

സിപിഎമ്മിന് ടിപി ചന്ദ്രശേഖരനെ കൊന്നിട്ടും തീരാത്ത പക; പിണറായിയുടേത് മണിക്ക് കുടപിടിക്കുന്ന നടപടി: വിഡി സതീശൻ

കൊന്നിട്ടും തീരാത്ത പകയാണ് സിപിഎമ്മും മുഖ്യമന്ത്രിയും  കെ.കെ രമയോട് കാണിക്കുന്നത്

VD Satheesan

VD Satheesan

  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തുന്നത് എം എം മണിക്ക് കുട പിടിക്കുന്ന നടപടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെകെ രമയ്ക്കെതിരെ എംഎം മണി നിയമസഭയിൽ നടത്തിയ അധിക്ഷേപത്തിൽ മുഖ്യമന്ത്രിയുടെ മൗനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

    വിധവ ആകുന്നത് വിധിയാണെന്ന് സിപിഎം വിശ്വസിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ ഭര്‍ത്താവ് മരിച്ച സ്ത്രീ സതി അനുഷ്ഠിക്കണമെന്നും നിങ്ങള്‍ പറയും. സിപിഎമ്മിന്റെ ദേശീയ-സംസ്ഥാന നേതൃത്വത്തോട‌ുള്ള ചോദ്യമാണ്.

    കൊന്നിട്ടും തീരാത്ത പകയാണ് സിപിഎമ്മും മുഖ്യമന്ത്രിയും  കെ.കെ രമയോട് കാണിക്കുന്നത്. നാല് വശവും കാവല്‍ നിന്ന് വേട്ടയാടലുകളില്‍ നിന്ന് കെ.കെ രമയെ ഞങ്ങള്‍ സംരക്ഷിക്കും.

    Also Read-എംഎം മണിയില്‍ നിന്ന് പക്വതയാര്‍ന്ന പ്രതികരണങ്ങളാണ് ഉണ്ടാകേണ്ടത്; ആനിരാജയ്‌ക്കെതിരായ പരാമര്‍ശം തിരുത്തണം'; AIYF

    നേരത്തേയും മണിയുടെ ഭാഗത്തു നിന്ന് സ്ത്രീവിരുദ്ധ പ്രസ്താവനകൾ ഉണ്ടായിട്ടുണ്ട്. പെമ്പിളൈ ഒരുമൈയ്ക്കെതിരയും പറഞ്ഞിരുന്നു. അത്ഭുതപ്പെടുത്തിയത് അത് മാത്രമല്ല, മണിയുടെ പ്രസ്താവനയ്ക്ക് കുടപിട‌ിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം കൂടിയാണ്. പിണറായി വിജയന്റെ അനുവാദത്തോടെയാണ് മണി ഇത്തരം പരാമർശങ്ങൾ നട‌ത്തുന്നത്.

    Also Read-അവരങ്ങ് ഡെൽഹീലാണല്ലോ ഒണ്ടാക്കൽ'; ആനി രാജയ്ക്കെതിരെ MM മണിയുടെ 'നാടൻ' പ്രയോഗം

    മണി രമയ്ക്കെതിരെ നടത്തിയ അധിക്ഷേപത്തിനെതിരെ   ആനിരാജയും ബിനോയ് വിശ്വവുമടക്കമുള്ള സിപിഐ നേതാക്കൾ രംഗത്തു വന്നിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് ആനി രാജയ്ക്കതിരെയുള്ള മണിയുടെ പരാമർശം. ആനി രാജ ഡൽഹിയിൽ അല്ലേ ഒണ്ടാക്കുന്നത് എന്നാണ് പരാമർശം.

    എംഎം മണി തിരുത്തണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. പുരോഗമന ആശയങ്ങൾ ഉയർത്തിപ്പിടിച്ചു മുന്നേറുന്ന ഇടത് രാഷ്ട്രീയത്തിനു ചേർന്നതല്ല ഇത്തരം പ്രയോഗങ്ങൾ. സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ആവർത്തിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് എം എം മണി സമൂഹത്തിനു നൽകുന്നത്. വാക്കുകൾ പ്രയോഗിക്കുമ്പോൾ സൂക്ഷ്മത പുലർത്താൻ എം എം മണി തയ്യാറാകണമെന്നും എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
    Published by:Naseeba TC
    First published: