Sree Narayana University row| എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങി മുഹമ്മദ് റിയാസ്
Sree Narayana University row| എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങി മുഹമ്മദ് റിയാസ്
ശ്രീനാരായണ സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് എൻ.കെ പ്രേമചന്ദ്രൻ എംപി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസിന് എതിരെ ആരോപണം ഉന്നയിച്ചത്
Muhammad Riyaz - NK Premachandran MP
Last Updated :
Share this:
കോഴിക്കോട്: ശ്രീനാരായണ സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് എൻ.കെ പ്രേമചന്ദ്രൻ എംപി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി.എ മുഹമ്മദ് റിയാസിന് എതിരെ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ മരുമകൻ നിർദ്ദേശിച്ചയാളെയാണ് ശ്രീനാരായണ സർവ്വകലാശാല വൈസ് ചാൻസലറായി നിയമിച്ചതെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസ്താവന.
ഇതിന് എതിരെയാണ് മുഹമ്മദ് റിയാസ് നിയമ നടപടിക്കൊരുങ്ങുന്നത്. ഫേസ്ബുക്കിലുടെയാണ് നിയമനടപടിക്ക് ഒരുങ്ങുന്ന കാര്യം റിയാസ് വ്യക്തമാക്കിയത്. നിയമപാലകരുമായി ആലോചിച്ച് മുന്നോട്ട് പോകുമെന്ന് റിയാസ് ന്യൂസ് 18 നോട് പറഞ്ഞു.
കൊല്ലം ലോകസഭാ അംഗം ശ്രീ എൻ കെ പ്രേമചന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിൽ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമർശിച്ചതായി മനസ്സിലാക്കുവാൻ കഴിഞ്ഞു. വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് നിയമനടപടി എൻ കെ പ്രേമചന്ദ്രനെതിരെ സ്വീകരിക്കുവാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.