advertisement

ലോക്ക്ഡൗണിനിടെ ഒരു വെബ് സീരീസായാലോ? സുഹൃത്തുക്കളുടെ ഐഡിയ ഹിറ്റ്‌

Last Updated:

A unique webseries to ward off the monotony of lockdown days | അഭിനേതാക്കൾ അവരവരുടെ വീടുകളിൽ ഇരുന്നുകൊണ്ടൊരു കുറ്റാന്വേഷണ പരമ്പര

ലോക്ക്ഡൗൺ ദിനങ്ങൾ പലരും ചിലവഴിക്കുന്നത് പലതരത്തിലാണ്. വീടുകളിൽ ക്രിയാത്മകമായി വായനയിലും എഴുത്തിലും മുഴുകുന്നതോടൊപ്പം തന്നെ വെബ്സീരിസുകളുടെയും കാലമാണ് ഈ ദിനങ്ങൾ. സോഷ്യൽ മീഡിയ വഴി പലരും പലതരം കലാപ്രകടനങ്ങളും കാഴ്ചവയ്ക്കാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി അലസമായി തള്ളിനീക്കേണ്ടി വരുന്ന ദിനങ്ങളെ എങ്ങനെ ക്രിയാത്മകമാക്കാം എന്ന ചിന്തയിൽ നിന്നാണ് ഒരുകൂട്ടം സുഹൃത്തുക്കൾ 'ദി സീക്രെട് ഐ' എന്ന പേരിൽ ഒരു വെബ്സീരീസ് തുടങ്ങിയത്.
നിലവിലെ തെളിയിക്കപ്പെട്ട കേസുകളോ, പുതിയ കേസുകളോ തെരഞ്ഞെടുത്ത് പ്രഗത്ഭരായ വക്കീലന്മാരോടും ഡോക്ടർമാരോടും ചർച്ചകൾ ചെയ്താണ് ഡയറക്ടറായ ടിജു തുമ്പമൺ തിരക്കഥ ഒരുക്കുന്നത്. തുടർന്ന് നടന്മാരായ സുഹൃത്തുക്കൾക്ക് അവരവരുടെ ഭാഗങ്ങൾ അയച്ചു കൊടുത്ത് വേണ്ട നിർദേശങ്ങൾ നൽകുന്നു. ലോക്ക്ഡൗൺ സാഹചര്യത്തിൽ വീട്ടിലിരുന്ന് തന്നെ അവരവരുടെ ഭാഗം നടൻമാർ ഷൂട്ട് ചെയ്ത് അയച്ചു കൊടുക്കുന്നത് എഡിറ്റ് ചെയ്താണ് സീരീസ് തയ്യാറാക്കുന്നത്.
advertisement
ഓരോ എപ്പിസോഡിലും കുറ്റവാളി ആരാണെന്നു പറയുന്നില്ല. എന്നാൽ സീക്രട് ഐ ഇൻവെസ്റ്റിഗേഷൻ ടീം നടന്ന ക്രൈം വിശദമായി പരിശോധിക്കുന്നു. കുറ്റവാളിയെ മനസിലാക്കാനുളള തെളിവുകൾ എപ്പിസോഡിൽ അവശേഷിപ്പിച്ചിരിപ്പിക്കും. സീക്രട് ഐയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു കഴിഞ്ഞാൽ ഒരാഴ്ച കാഴ്ചക്കാർക്ക് കമെന്റിലൂടെ ഇടപെടാനുള്ള അവസരം ഉണ്ട്. ആരാണ് കുറ്റവാളി എന്ന് സീക്രട് ഐ ഗ്രൂപ്പിന്റെ ഇൻവെസ്റ്റിഗേഷനിൽ നിന്നും മനസിലാക്കുക. കൃത്യമായ വിശദീകരണങ്ങളിലൂടെ കുറ്റവാളിയെ കണ്ടെത്തുന്ന വ്യക്തികൾക്ക് ഇസാ ടീം നൽകുന്ന സമ്മാനങ്ങൾ ഈ വെബ്സീരീസിന്റെ മറ്റൊരു ആകർഷണമാണ്.
advertisement
പ്രേക്ഷകരെയും കേസന്വേഷണത്തിൽ ഭാഗഭാക്കാക്കിക്കൊണ്ടുള്ള ആദ്യ വെബ് സീരീസാണ് ഇസായുടെ സീക്രട് ഐ. 25ഓളം നാടകപ്രവർത്തകർ ആണ് ഇതിനു പിന്നിൽ എന്നതും പുതുമയാണ്. കൃഷ്ണൻ ബാലകൃഷ്ണൻ, കണ്ണൻ നായർ, ജോസ് പി. റാഫേൽ, വിജു വർമ്മ, ഹാശിം അമരവിള, ആനന്ദ്, അംബി, സന്തോഷ് വെഞ്ഞാറമൂട്, സരിത, ആരതി, ഡോ: സുജിത്, റെജു , വിപിൻ, രതീഷ്, സരിൻ, അമൽ, ബിജിൽ, സജിൻ, പ്രവീൺ, രാജ്‌കുമാർ, ജിബിൻ, ജിജോ, അഡ്വ: ശാന്തി എന്നിവരാണ് ടീം. സംഗീതം: ജെമിനി ഉണ്ണികൃഷ്ണൻ.
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
ലോക്ക്ഡൗണിനിടെ ഒരു വെബ് സീരീസായാലോ? സുഹൃത്തുക്കളുടെ ഐഡിയ ഹിറ്റ്‌
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement