HOME » NEWS » Kerala » MOTHER DIED DUE TO HEART ATTACK AFTER SON ACCUSED IN OPERATION P HUNT

കുട്ടികളുടെ അശ്ലീല വീഡിയോ കണ്ടവരെ പിടികൂടാനുള്ള ഓപ്പറേഷൻ പി ഹണ്ടിൽ മകൻ പ്രതിയായി; മാതാവ് ഹൃദയാഘാതം മൂലം മരിച്ചു

ആരോപണവിധേയനായ യുവാവിന്റെ വീട്ടിൽ പൊലീസ് എത്തിയിരുന്നു. തുടർന്ന് ഞായറാഴ്ച്ചയും പൊലീസ് സംഘം വീണ്ടും എത്തി.

News18 Malayalam | news18-malayalam
Updated: June 11, 2021, 2:03 PM IST
കുട്ടികളുടെ അശ്ലീല വീഡിയോ കണ്ടവരെ പിടികൂടാനുള്ള ഓപ്പറേഷൻ പി ഹണ്ടിൽ മകൻ പ്രതിയായി; മാതാവ് ഹൃദയാഘാതം മൂലം മരിച്ചു
Representative Image.
  • Share this:
നെടുങ്കണ്ടം: ഓപ്പറേഷൻ പി ഹണ്ടിൽ പൊലീസ് പ്രതിയാക്കിയ യുവാവിന്റെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച നെടുങ്കണ്ടത്ത് ആരോപണവിധേയനായ യുവാവിന്റെ വീട്ടിൽ പൊലീസ് എത്തിയിരുന്നു. തുടർന്ന് ഞായറാഴ്ച്ചയും പൊലീസ് സംഘം വീണ്ടും എത്തി. യുവാവിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു.

ഈ സംഭവത്തിനു ശേഷം അസ്വസ്ഥതയിലായിരുന്ന മാതാവ് കഴിഞ്ഞ ദിവസം പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി ഞായറാഴ്ച ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി കണ്ണൂര്‍, മലപ്പുറം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി ഒട്ടേറേ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരവധി മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. കണ്ണൂരില്‍ മാത്രം 25 പേര്‍ക്കെതിരേയാണ് കേസെടുത്തത്.

മലപ്പുറത്ത് കുട്ടികളുടെ അശ്ലീലവീഡിയോ ഡൗണ്‍ലോഡുചെയ്ത് മൊബൈല്‍ഫോണില്‍ സൂക്ഷിച്ച യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു. മമ്പുറം സ്വദേശി ആണ് അറസ്റ്റിലായത്. നിലമ്പൂരില്‍ പശ്ചിമ ബംഗാൾ സ്വദേശിയും പൊലീസിന്റെ പിടിയിലായി.
You may also like:കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്: അന്വേഷണത്തിലെ വീഴ്ച സമ്മതിച്ച് പോലീസ്

ഓപ്പറേഷന്‍ പി-ഹണ്ട് 21.1 എന്ന് നാമകരണം ചെയ്ത റെയ്ഡില്‍ ഇതിനകം 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ബലാത്സംഗം മൊബൈലില്‍ പകർത്തി നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി: മൈനോറിറ്റി കോണ്‍ഗ്രസ് മുന്‍ നേതാവിനെതിരെ കേസ്

മുന്‍ കോണ്‍ഗ്രസ് പോഷകസംഘടനാ നേതാവും മൈനോരിറ്റി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന കോര്‍ഡിനേറ്ററുമായ ബ്രിട്ടീഷ് പൗരനെതിരേ പൊലീസ് ലൈംഗിക പീഡനത്തിന് കേസെടുത്തു. ചങ്ങനാശേരി സ്വദേശി ലക്‌സണ്‍ കല്ലുമാടിക്കലിനെതിരെയാണ് ഇരിങ്ങാലക്കുട സ്വദേശിയും കൊച്ചിയില്‍ ബിസിനസ് നടത്തുകയും ചെയ്യുന്ന 42 കാരിയുടെ പരാതിയിൽ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തത്. അബോധാവസ്ഥയിലാക്കി ബലാത്സംഗം ചെയ്ത ശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുന്നതായാണ് പരാതി.

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പോലീസ് പ്രതിയ്ക്കായി തെരച്ചില്‍ നടത്തുകയാണെന്ന് അറിയിച്ചു.

ബംഗലൂരുവില്‍ ഐ.ടി. ജീവനക്കാരിയായിരുന്ന യുവതി 2018 ലാണ് കൊച്ചിയിലെത്തിയത്. വിവാഹമോചിതയായ ഇവര്‍ കൊച്ചിയില്‍ ബിസിനസ് ആരംഭിയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് പുനർവിവാഹത്തിനായി വിവാഹ വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയത്. പരസ്യം കണ്ട് അന്വേഷണം നടത്തിയ ലക്‌സണ്‍ കല്ലുമാടിയ്ക്കല്‍ താന്‍ ബ്രിട്ടീഷ് പൗരത്വമുള്ളയാളാണെന്നും കോണ്‍ഗ്രസ് നേതാവാണെന്നും പരിചയപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും കാട്ടി.

വിവാഹ ആവശ്യങ്ങള്‍ക്കാണെങ്കില്‍ കുടുംബവുമായി ബന്ധപ്പെടാന്‍ യുവതി ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് കുടുംബത്തെ ബന്ധപ്പെട്ട ഇയാള്‍ യു.കെയില്‍ തനിയ്ക്ക് കോടികളുടെ ആസ്തിയുണ്ടെന്ന് അവകാശപ്പെട്ടു. ബ്രിട്ടീഷുകാരിയായ ഭാര്യയുമായുള്ള വിവാഹമോചനക്കേസ് അവസാന ഘട്ടത്തിലാണ്. വിവാഹമോചനം നടന്നാലുടന്‍ വിവാഹം കഴിയ്ക്കാമെന്നും അറിയിച്ചു.

മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചതോടെ ഫോണില്‍ വിളിച്ച് ഇടയ്ക്കിടെ സംസാരം ആരംഭിച്ചു. അങ്ങേയറ്റം മാന്യമായിരുന്നു ഇയാളുടെ സംസാരമെന്ന് യുവതി പറയുന്നു. രണ്ടാം വിവാഹത്തിന് സുന്ദരിയായ പെണ്ണിനെ കിട്ടിയതിന്റെ നന്ദി അറിയിക്കാന്‍ വല്ലാര്‍പാടം പള്ളിയില്‍ പ്രാര്‍ത്ഥിയ്ക്കാന്‍ എത്തണമെന്ന് ഇയാള്‍ അറിയിച്ചു. തുടര്‍ന്ന് പള്ളിയിലെത്തിയ യുവതിയെ ലക്‌സണ്‍ മോതിരമണിയിക്കാന്‍ ശ്രമിച്ചു. വിവാഹം മാറിപ്പോകാതിരിയ്ക്കാനായാണ് ചടങ്ങെന്നായിരുന്നു വിശദീകരണം. എന്നാല്‍ വീട്ടില്‍ നേരിട്ടുവന്ന് ചടങ്ങ് നടത്തിയാലെ അംഗീകരിയ്ക്കാനാവൂ എന്ന് യുവതി തീര്‍ത്തു പറഞ്ഞു.
Published by: Naseeba TC
First published: June 11, 2021, 2:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories