കൊച്ചി: ഫ്ലാറ്റ് പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ച്ച സമ്മതിച്ച് പോലീസ്. ഗുരുതരമായ കേസായിട്ടും ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതിൽ കാലതാമസമുണ്ടാതായും ഇക്കാര്യം അന്വേഷിക്കുമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക ശ്രോതസുകളെക്കുറിച്ചും അന്വേഷിയ്ക്കും. ഇയാളെ പീഡനത്തിനിരയാക്കിയ ഫ്ളാറ്റിൽ എത്തിച്ച് തെളിവെടുക്കും.
കൊച്ചി പീഡനക്കേസില്‍ യുവതി പരാതി നല്‍കി 22 ദിവസം പിന്നിട്ടിട്ടും കേസിലെ പ്രതിയായ മാര്‍ട്ടിന്‍ ജോസഫിനെ കണ്ടെത്താന്‍ പോലീസിനായിരുന്നില്ല. ശരീരത്തിലെ മുറിവ് വ്യക്തമാക്കുന്ന ചിത്രം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെയാണ് അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയത്. ആദ്യഘട്ടത്തില്‍ ഇപ്പോള്‍ നടന്ന രീതിയിലുള്ള അന്വേഷണം ഉണ്ടായില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമമിഷണര്‍ സി എച്ച് നാഗരാജു സമ്മതിച്ചു. കേസിനെക്കുറിച്ചുള്ള വിവരം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറിയിരുന്നില്ല. ഇക്കാര്യത്തിലുള്ള വീഴ്ച്ചയെക്കുറിച്ച് സെന്‍ട്രല്‍ എ സി അന്വേഷിയ്ക്കുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
ആഡംബര വാഹനങ്ങള്‍ ഉപയോഗിച്ചിരുന്ന മാര്‍ട്ടിന്‍ നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഫ്ളാറ്റുകള്‍ വാടകയ്ക്ക് എടുത്ത് താമസിയ്ക്കുകയായിരുന്നു. ഇയാള്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിനെക്കുറിച്ചും വിവരമുണ്ട്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
You may also like:ഇന്ധനവില വർദ്ധന: പാളയിൽ ഇരുന്ന് കെട്ടിവലിച്ച് കെ എസ് യുക്കാരുടെ വേറിട്ട പ്രതിഷേധംകൊച്ചിയില് ഗാര്‍ഹിക പീഡന പരാതികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. റസിഡന്‍സ് അസോസിയേഷനുമായി സഹകരിച്ച് വീടുകളില്‍ നിന്നും നഗരത്തിലെ ഫ്ലാറ്റുകളില്‍ നിന്നും വിരങ്ങള്‍ തേടാനാണ് പോലീസിന്റെ തീരുമാനം.
അതേസമയം, മാര്‍ട്ടിന്‍ ജോസഫ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അറസ്റ്റിലൂടെ പോലീസ് കോടതിയെ അപമാനിച്ചെന്ന് പ്രതിഭാഗം ആരോപിച്ചു. എന്നാല്‍ അറസ്റ്റ് തടഞ്ഞിരുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി പോലീസിന്റെ നടപടിയില്‍ തെറ്റില്ലെന്നും വ്യക്തമാക്കി.
You may also like:Operation Java | അന്ന് മൈക്രോസോഫ്റ്റിന്റെ CEO ആരാണെന്ന് അറിയാതെ അഭിമുഖത്തിൽ തോറ്റു; ഇന്ന് അയാളുടെ സിനിമ കാണണമെന്ന് കുട്ടികളോട് പറഞ്ഞ് മൈക്രോസോഫ്റ്റ് ടീംഒളിവിലായിരുന്ന മാർട്ടിനെ ഇന്നലെ രാത്രിയാണ് തൃശ്ശൂർ അയ്യൻകുന്നിലെ നിന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ കൊച്ചിയിൽ എത്തിച്ചു. പരാതി നൽകി 22 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയിട്ടില്ല എന്ന് യുവതി ആരോപണമുന്നയിച്ച പിന്നാലെയാണ് മാർട്ടിൻ ജോസഫിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയത്. കൊച്ചിയിലും ഇയാളുടെ നാടായ മുണ്ടൂരിലും പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി. ഈ സമയം കൊച്ചി നഗരത്തിൽ തന്നെ മാർട്ടിൻ ജോസഫ് ഒളിവിൽ കഴിയുകയായിരുന്നു.
കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാർട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിന്‍റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. നഗ്ന വീഡിയോ ചിത്രീകരിച്ചു. ബന്ധത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചതും മാർട്ടിനെ പ്രകോപിപ്പിച്ചു. പൊള്ളലേൽപ്പിക്കുകയും ക്രൂരമായ ലൈംഗികപീഡനത്തിനും യുവതിയെ ഇരയാക്കി. ഒടുവിൽ ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്ത് പോയപ്പോൾ യുവതി ഇറങ്ങിയോടുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി രക്ഷപ്പെട്ടോടി പൊലീസ് പരാതി നൽകുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.