തിരുവനന്തപുരം: ചരിഞ്ഞ കുട്ടിയാനക്ക് മണിക്കൂറുകളായി കാവൽ നിന്ന് അമ്മയാന. വിതുര മരുക്കുംകാലയിലാണ് സംഭവം. വനത്തിന് അകത്ത് കൂടെ അമ്മയാന കുഞ്ഞിനെ തട്ടി തട്ടി നടക്കുന്നത് കണ്ട ആദിവാസികളാണ് ഇന്നലെ രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
രാത്രിയോടെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടിയെ മാറ്റാൻ ശ്രമിച്ചെങ്കിലും അമ്മ ആന അടുത്ത് നിന്ന് മാറാത്തതിനാൽ ഒന്നും ചെയ്യാനായില്ല. ആനക്കുട്ടി ചരിഞ്ഞതറിയാതെ അമ്മയാന കൊണ്ട് നടക്കുകയാണ്.കാട്ടാന വിട്ടുപോയാൽ മാത്രമെ എന്തെങ്കിലും ചെയ്യാൻ കഴിയു എന്ന അവസ്ഥ മണിക്കൂറുകളായി തുടരുകയാണ്. സ്ഥിരമായി കാട്ടാന ഇറങ്ങുന്ന പ്രദേശമാണ് ഇവിടം.
Also read-പാലക്കാട് മധ്യവയസ്ക്കന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി
പ്രദേശത്ത് ആന ഇറങ്ങുന്നത് തടയാൻരാത്രി ആദിവാസികൾ തീകൂട്ടാറുണ്ട്. രാത്രി തീ ഇടാൻ ഇറങ്ങിയപ്പോഴാണ് കുട്ടിയാന ചരിഞ്ഞ കാര്യം അറിയുന്നത്. ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെല്ലാം ഇപ്പോഴും സ്ഥലത്ത് ഉണ്ട്. അമ്മയാനയെ അകറ്റി കുട്ടിയെ മാറ്റാനാണ് ശ്രമിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.