പാലക്കാട് മധ്യവയസ്ക്കന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി

Last Updated:

സമീപപ്രദേശത്ത് നിന്ന് കഴുത്തറുക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി കണ്ടെത്തി.

പാലക്കാട്: മണ്ണാർക്കാട് മധ്യവയസ്ക്കന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ചന്തപ്പടി പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ വാടകയ്ക്കു താമസിക്കുന്ന അബ്ദുല്ല (60) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ദുല്ല തമിഴ്നാട് വേലൂർ കാട്ട്പാഡി സ്വദേശിയാണ്.
ഞായറാഴ്ച ഉച്ചയോടെ ക്വാർട്ടേഴ്സിന്റെ പുറത്തെ ഷെഡിൽ അബ്ദുല്ലയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപപ്രദേശത്ത് നിന്ന് കഴുത്തറുക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി കണ്ടെത്തി. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്വയം കഴുത്തറുത്ത് മരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് മധ്യവയസ്ക്കന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി
Next Article
advertisement
എൻജിനീയറിങ് കോളേജിന്റെ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മെക്കാനിക്ക് മരിച്ചു
എൻജിനീയറിങ് കോളേജിന്റെ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മെക്കാനിക്ക് മരിച്ചു
  • ആലപ്പുഴ ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ ബസ് നന്നാക്കുന്നതിനിടെ മെക്കാനിക്ക് മരിച്ചു.

  • കട്ടച്ചിറ സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്; ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റു.

  • വൈകിട്ട് 6:30-ന് ബസിൽ പൊട്ടിത്തെറി; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

View All
advertisement