DYFI അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു CM Pinarayi | T Veena

Last Updated:

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രാകരം വിവാഹ രജിസ്ട്രേഷൻ കഴിഞ്ഞു.

തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രസിഡന്റ് അഡ്വ.പി.എ. മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തായിക്കണ്ടിയിലും തമ്മിൽ വിവാഹിതരാകും. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും നടത്തുക. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രാകരം വിവാഹ രജിസ്ട്രേഷൻ കഴിഞ്ഞു. ഈ മാസം 15ന് തിരുവനന്തപുരത്ത് വച്ചാകും വിവാഹം എന്നാണ് സൂചന. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തീയതി ഔദ്യോഗികമായി പിന്നീട് അറിയിക്കുമെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു.
എസ്എഫ്ഐയിലൂടെ ഇടതുരാഷ്ട്രീയത്തിലേക്ക് കടന്നുവന്ന നേതാവാണ് 43 കാരനായ മുഹമ്മദ് റിയാസ്. 2009ൽ കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് എംകെ രാഘവനോട് 838 വോട്ടിന് പരാജയപ്പെട്ടു.
ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന പി എം അബ്ദുൽ ഖാദറിന്റെ മകനായ മുഹമ്മദ് റിയാസിന്റെ സ്കൂൾ വിദ്യാഭ്യാസം കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിലായിരുന്നു . പിന്നീട് ഫറുഖ് കോളജിൽ പ്രീഡിഗ്രിക്ക് ചേർന്നു. ഇതേ കോളജിൽ നിന്ന് ബികോം പാസായി. തുടർന്ന് കോഴിക്കോട് ലോ കോളജിൽ നിന്ന് നിയമബിരുദവും നേടി. 2017ലാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി.
advertisement
ഡിവൈഎഫ്ഐ കോട്ടൂളി യൂണിറ്റ് സെക്രട്ടറിയായാണ് യുവജനപ്രസ്ഥാനത്തിലെത്തുന്നത്. കോട്ടപറമ്പ, മുതലക്കുളം എന്നീ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വം വഹിച്ചു. 2007-12 വരെ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വം വഹിച്ചു. 2010- 16 കാലഘട്ടത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി പദവികൾ വഹിച്ചു. 2016ൽ ദേശീയ ജോയിന്റ് സെക്രട്ടറിയായി.
TRENDING:'മക്കൾ പട്ടിണിയിൽ'; 2000 രൂപ കടം ചോദിച്ച് എസ്.ഐയ്ക്ക് അമ്മയുടെ നിവേദനം; സഹായമെത്തിച്ച് പൊലീസുകാർ[NEWS]Bev Q App| ബെവ് ക്യൂ ആപ്പിൽ കൈപൊള്ളി സർക്കാർ; വൻ വരുമാന നഷ്ടം [NEWS]അവൾക്ക് കൂട്ടായി ഇനി ഒരു പെണ്‍കുരുന്ന് ; ഭർത്താവിന്‍റെ വിയോഗമറിയാതെ ആതിര പ്രസവിച്ചു [NEWS]
പിണറായി വിജയന്റെയും കമല വിജയന്റെയും മൂത്തമകളായ വീണ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറാണ്. എട്ടു വർഷത്തോളം ഒറാക്കിളില്‍ ജോലി ചെയ്തു. പിന്നീട് ആർ പി ടെക് സോഫ്റ്റ് എന്ന കമ്പനിയുടെ സിഇഒ ആയിരുന്നു. കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠം കോളജിലായിരുന്നു കോളജ് പഠനം.
advertisement
വീണയുടെയും മുഹമ്മദ് റിയാസിന്റെയും രണ്ടാം വിവാഹമാണിത്. 2002ൽ പട്ടാമ്പി സ്വദേശിയെ വിവാഹം ചെയ്ത മുഹമ്മദ് റിയാസ് 2015 ൽ വിവാഹ മോചനം നടത്തി. ഇതിൽ രണ്ടുമക്കളുണ്ട്. മൂന്നുവർഷം മുൻപ് വീണയും വിവാഹമോചിതയായി. ഇതിൽ ഒരു കുട്ടിയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
DYFI അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു CM Pinarayi | T Veena
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement