ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് ഞെട്ടിക്കുന്നത്: മുല്ലപ്പള്ളി രാമചന്ദ്രൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ആദ്യ മന്ത്രിസഭാ തീരുമാനം മുഖ്യമന്ത്രി നടത്തിയ പിൻവാതിൽ നിയമനങ്ങൾ അന്വേഷിക്കലാകുമെന്നും മുല്ലപ്പള്ളി
മന്ത്രി കെടി ജലീലിന്റെ ബന്ധുവിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നത് ഞെട്ടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബന്ധുനിയമനത്തില്‍ മന്ത്രി ജലീല്‍ കുറ്റക്കാരനാണെന്നും അദ്ദേഹത്തെ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും കഴിഞ്ഞ ദിവസം ലോകായുക്ത വിധിച്ചിരുന്നു. എന്നാല്‍ സിപിഎം ഈ വിധിയെ തള്ളിക്കളയുകയും മന്ത്രി ജലീലിനെ സംരക്ഷിക്കുകയുമാണെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
സിപിഎമ്മിന്റെ ഈ നിലപാടിന് പിന്നില്‍ മുഖ്യമന്ത്രിയുടെ താല്‍പ്പര്യമാണെന്ന് ഇപ്പോള്‍ വ്യക്തമായി. കേരളത്തില്‍ സമീപകാലത്ത് നടന്ന എല്ലാ പിന്‍വാതില്‍ നിയമനങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയാണ്. താന്‍ ഇക്കാര്യം തുടരെത്തുടരെ പറഞ്ഞതാണ്. അധികാരത്തിന്റെ തണലില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് മുഖ്യമന്ത്രിക്ക്. ബന്ധുനിയമനം ഉള്‍പ്പെടെ ഈ സര്‍ക്കാര്‍ നടത്തിയ എല്ലാ പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ചും സമഗ്രമായ അന്വേഷണം വേണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ആദ്യ മന്ത്രിസഭാ തീരുമാനം മുഖ്യമന്ത്രി നടത്തിയ പിന്‍വാതില്‍ നിയമനങ്ങളിൽ പ്രഖ്യാപിക്കലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
advertisement
ബന്ധു നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ ഒപ്പിട്ടു, രേഖകൾ പുറത്ത്
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിൻ്റെ ബന്ധു അദീപിന്റെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നെന്നു തെളിയിക്കുന്ന രേഖകൾ പുറത്തി. അദീപിന്റെ യോഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടതിൻ്റെ രേഖകളാണ് പുറത്തുവന്നത്. 2016 ഓഗസ്റ്റ് ഒമ്പതിനാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത്. യോഗ്യതയില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി. ജലീല്‍ പൊതുഭരണ സെക്രട്ടറിക്ക് നല്‍കിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഫയലില്‍ ഒപ്പിട്ടിരുന്നു എന്ന വിവരം പുറത്തുവരുന്നത്.
advertisement
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ആ അഭിമുഖത്തില്‍ പലരും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദീപ് അഭിമുഖത്തില്‍ ഹാജരായിരുന്നില്ല. പിന്നീട് ഈ പോസ്റ്റിന് പുതിയ യോഗ്യത നിശ്ചയിക്കുകയായിരുന്നു.
013 ജൂണ്‍ 29-നുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജരുടെ വിദ്യാഭ്യാസ യോഗ്യത, ബിരുദവും മാര്‍ക്കറ്റിങ് ആന്‍ഡ് ഫിനാന്‍സില്‍ സ്‌പെഷ്യലൈസേഷനുള്ള എം.ബി.എ. അല്ലെങ്കില്‍ സി.എസ്./സി.എ./ഐ.സി.ഡബ്ല്യു.എ.ഐ.യും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ്. ഇത് തിരുത്തി ബിരുദവും മാര്‍ക്കറ്റിങ് ആന്‍ഡ് ഫിനാന്‍സില്‍ സ്‌പെഷ്യലൈസേഷനുള്ള എം.ബി.എ. അല്ലെങ്കില്‍ എച്ച്.ആര്‍./സി.എസ്./സി.എ./ഐ.സി.ഡബ്ല്യു.എ.ഐ./ബി.ടെക് വിത്ത് പി.ജി.ഡി.ബി.എ.യും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും എന്ന് മാറ്റി ഉത്തരവിറക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇത് അദീപിനു വേണ്ടിയായിരുന്നു എന്നാണ് ആരോപണം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 11, 2021 5:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് ഞെട്ടിക്കുന്നത്: മുല്ലപ്പള്ളി രാമചന്ദ്രൻ










